Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ക്ഷ​ര​സ്നേ​ഹി​ക​ളെ...

അ​ക്ഷ​ര​സ്നേ​ഹി​ക​ളെ ആ​ക​ർ​ഷി​ച്ച് പു​സ്ത​കോ​ത്സ​വം

text_fields
bookmark_border
book fest
cancel
camera_alt

ബി.​കെ.​എ​സ്- ഡി.​സി അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ​ അഖിൽ പി. ധർമജൻ സംസാരിക്കുന്നു

ചിത്രം: സത്യൻ പേരാമ്പ്ര

മ​നാ​മ: ആ​യി​ര​ക്ക​ണ​ക്കി​നു വ​രു​ന്ന ബ​ഹ്റൈ​നി​ലെ പു​സ്ത​ക, ക​ലാ, സാ​ഹി​ത്യ പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ച്ച് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വും ഡി.​സി ബു​ക്സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ബി.​കെ.​എ​സ്- ഡി.​സി അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള പു​രോ​ഗ​മി​ക്കു​ന്നു. മേ​ള​യു​ടെ എ​ട്ടാം പ​തി​പ്പ് കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​വും സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​കാ​ശ് രാ​ജാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഡി.​സി ബു​ക്സ് ഉ​ട​മ​യും പു​സ്ത​ക​മേ​ള​യു​ടെ സം​ഘാ​ട​ക​രി​ൽ ഒ​രാ​ളു​മാ​യ ര​വി ഡി.​സി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യും ഡി.​സി ബു​ക്സി​ന്‍റെ 46ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​രം ദീ​നാ​ർ വി​ല​യു​ള്ള പു​സ്ത​ക​ങ്ങ​ൾ സ​മാ​ജം ലൈ​ബ്ര​റി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

ബ​ഹ്റൈ​നി​ലെ നൃ​ത്ത​സം​വി​ധാ​യ​ക​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. സ​മാ​ജം ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ് പി​ള്ള സ്വാ​ഗ​തം ആ​ശം​സി​ച്ചു. പു​സ്ത​ക​മേ​ള​യു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​രീ​ഷ് നാ​യ​ർ പു​സ്ത​ക​മേ​ള​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ന​യ​ച​ന്ദ്ര​ൻ ആ​ർ. നാ​യ​ർ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി. പ്ര​കാ​ശ് രാ​ജ് ര​ചി​ച്ച ‘ന​മ്മെ വി​ഴു​ങ്ങു​ന്ന മൗ​നം’ എ​ന്ന പു​സ്ത​കം അ​ദ്ദേ​ഹ​ത്തി​ന്റെ കൈ​യൊ​പ്പോ​ടെ വാ​ങ്ങാ​ൻ നി​ര​വ​ധി​പേ​രാ​ണ് കാ​ത്തു​നി​ന്ന​ത്.

സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മാ​ജം ഫോ​ട്ടോ​ഗ്ര​ഫി ക്ല​ബ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​മാ​ജം വ​നി​ത​വേ​ദി അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന ‘വൗ ​മാം’ എ​ന്ന മ​ത്സ​ര പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​കാ​ശ് രാ​ജ് നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക​ൾ​ക്കാ​യു​ള്ള 2500ല​ധി​കം ഇം​ഗ്ലീ​ഷ് മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 6000ത്തി​ല​ധി​കം ശീ​ർ​ഷ​ക​ങ്ങ​ളി​ലാ​യി ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളാ​ണ് പു​സ്ത​ക​മേ​ള​യി​ൽ വാ​യ​ന​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത ക​ഥാ​കൃ​ത്താ​യ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, യു​വ എ​ഴു​ത്തു​കാ​രി​ൽ ശ്ര​ദ്ധേ​യ​നാ​ ല​തീ​ഷ് കു​മാ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​ൻ, ച​ല​ച്ചി​ത്ര താ​ര​വും അ​വ​താ​ര​ക​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത്, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഡോ. ​സൗ​മ്യ സ​രി​ൻ തു​ട​ങ്ങി​യ​വ​ർ വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​തി​ഥി​ക​ളാ​യി എ​ത്തും.

മ​ല​യാ​ളം പാ​ഠ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ക​ഥ പ​റ​യാ​നും ക​ഥ കേ​ൾ​ക്കാ​നു​മാ​യി ‘ഒ​രി​ട​ത്തൊ​രി​ട​ത്തൊ​രി​ട​ത്ത്...’ എ​ന്ന ക​ഥാ​വേ​ദി, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ചി​ത്ര​ക​ല പ്ര​ദ​ർ​ശ​നം, ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​നം, ഭാ​ഷാ മ​ത്സ​ര​ങ്ങ​ൾ, സ്പോ​ട്ട് ക്വി​സ്, ഫു​ഡ് സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യും പു​സ്ത​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ദി​വ​സ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Book FestivalBahrain News
News Summary - Book festival attracts literary lovers
Next Story