Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​ട്ടി​ക​ൾ​ക്കാ​യി...

കു​ട്ടി​ക​ൾ​ക്കാ​യി ബു​ക് റി​വ്യൂ വി​ഡി​യോ മ​ത്സ​രം

text_fields
bookmark_border
Book Review Contest
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വും ഡി.​സി ബു​ക്സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ബി.​കെ.​എ​സ് സാ​ഹി​ത്യ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി 'ബു​ക് റി​വ്യൂ' വി​ഡി​യോ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​മു​ഖ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്ന പു​സ്ത​കോ​ത്സ​വം ന​വം​ബ​ർ 10 മു​ത​ൽ 20 വ​രെ​യാ​ണ് ന​ട​ക്കു​ക. വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കു​ട്ടി​ക​ൾ​ക്ക് ത​ങ്ങ​ൾ വാ​യി​ച്ച പു​സ്ത​ക​ത്തെ കു​റി​ച്ച് സം​സാ​രി​ക്കാം. പു​സ്ത​കാ​വ​ലോ​ക​ന മ​ത്സ​ര​ത്തി​ൽ 10 മു​ത​ൽ 14 വ​യ​സ്സു​വ​രെ​യും, 15 മു​ത​ൽ 18 വ​യ​സ്സു​വ​രെ​യും ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. മൂ​ന്നു മു​ത​ൽ അ​ഞ്ചു മി​നി​റ്റു വ​രെ സ​മ​യ പ​രി​ധി​യി​ലു​ള്ള വി​ഡി​യോ റെ​ക്കോ​ഡ് ചെ​യ്ത് bkssahithyavedi2018@gmail.com എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് ന​വം​ബ​ർ അ​ഞ്ചി​ന് മു​മ്പ് അ​യ​ക്ക​ണം. തി​ര​ഞ്ഞെ​ടു​ക്കു​ന്ന റി​വ്യൂ​ക​ൾ സ​മാ​ജം ഫേ​സ്ബു​ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന​താ​ണ്. ജി.​സി.​സി​യി​ൽ എ​വി​ടെ നി​ന്നും പ​ങ്കെ​ടു​ക്കാ​വു​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ല​ഭി​ക്കു​ന്ന​താ​ണ്. 'ബി.​കെ.​എ​സ് -ഡി.​സി അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​കോ​ത്സ​വം 2022; (പു​സ്ത​ക​ത്തി​ന്റെ പേ​ര്) എ​ന്ന പു​സ്ത​ക​ത്തെ കു​റി​ച്ചു​ള്ള അ​വ​ലോ​ക​നം' എ​ന്നു പ​റ​ഞ്ഞാ​ണ് വി​ഡി​യോ ആ​രം​ഭി​ക്കേ​ണ്ട​ത്. വി​ഡി​യോ ലാ​ൻ​ഡ്‌​സ്‌​കേ​പ്പ് (ഹൊ​റി​സോ​ണ്ട​ൽ) ആ​യി റെ​ക്കോ​ഡ് ചെ​യ്യ​ണം.

ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും അ​ന​ഘ രാ​ജീ​വ​ൻ (39139494), സ​വി​ത സു​ധീ​ർ (33453500 )എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Book Review Video Contest for Kids
Next Story