Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ ബൂസ്​റ്റർ...

ബഹ്​റൈനിൽ ബൂസ്​റ്റർ ഡോസ്​ സമയപരിധി​ മൂന്ന്​ മാസമായി കുറച്ചു

text_fields
bookmark_border
ബഹ്​റൈനിൽ ബൂസ്​റ്റർ ഡോസ്​ സമയപരിധി​ മൂന്ന്​ മാസമായി കുറച്ചു
cancel

മനാമ: ബഹ്​റൈനിൽ വിവിധ വാക്​സിനുകൾക്ക്​ ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കുന്നതിനുള്ള സമയപരിധി​ ആറ്​ മാസത്തിൽനിന്ന്​ മൂന്ന്​ മാസമായി കുറച്ചതായി ദേശീയ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ്​ അൽ ഖഹ്​ത്താനി പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ദേശീയ ഏകോപന സമിതിയുടെ അംഗീകാരത്തിന്​ വിധേയമായാണ്​ പുതിയ തീരുമാനം. ഫൈസർ-ബയോൺടെക്​, കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക, സ്​പുട്​നിക്​ വാക്​സിനുകളുടെ ബൂസ്​റ്റർ ഡോസ്​ സമയപരിധിയാണ്​ കുറച്ചത്​. സിനോഫാം വാക്​സിന്​ നേരത്തെതന്നെ മൂന്ന്​ മാസമാണ്​ ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കുന്നതിനുള്ള കാലാവധി. രോഗമുക്​തി നേടിയവർക്ക്​ ബൂസ്റ്റർ ഡോസ്​ സ്വീകരിക്കുന്നതിനുള്ള കാലയളവ്​ ഒരു വർഷത്തിൽനിന്ന്​ ആറ്​ മാസമായും കുറച്ചു.

ഫൈസർ ബയോൺടെക്​ വാക്​സിൻ സ്വീകരിച്ച 18 വയസിന്​ മുകളിലുള്ളവർക്ക്​ രണ്ടാം ഡോസ്​ സ്വീകരിച്ച്​ മൂന്ന്​ മാസത്തിനുശേഷം അതേ വാക്​സിൻ തന്നെ ബൂസ്​റ്റർ ഡോസായി സ്വീകരിക്കാവുന്നതാണ്​. കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക സ്വീകരിച്ച 18 വയസിന്​ മുകളിലുള്ളവർക്ക്​ രണ്ടാം ഡോസ്​ സ്വീകരിച്ച്​ മൂന്ന്​ മാസത്തിനുശേഷം അതേ വാക്​സിൻ അല്ലെങ്കിൽ ഫൈസർ-ബയോൺടെക്​ ബൂസ്​റ്റർ ഡോസായി സ്വീകരിക്കാം. സ്​പുട്​നിക്​ വാക്​സിൻ സ്വീകരിച്ച 18 വയസിന്​ മു​കളിലുള്ളവർക്ക്​ രണ്ടാം ഡോസ്​ സ്വീകരിച്ച്​ മൂന്ന്​ മാസത്തിനുശേഷം അതേ വാക്​സിൻ അല്ലെങ്കിൽ ഫൈസർ ബയോൺടെക്​ സ്വീകരിക്കാവുന്നതാണ്​.

രോഗമുക്​തി നേടി രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ രോഗം സ്​ഥിരീകരിച്ച ദിവസം മുതൽ ആറ്​ മാസവും രണ്ടാം ഡോസ്​ സ്വീകരിച്ച്​ നിശ്​ചിലത കാലയളവും പൂർത്തിയാക്കു​േമ്പാൾ ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കാം.

ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കാൻ യോഗ്യരായവർക്ക്​ മുൻകൂട്ടി ബുക്ക്​ ചെയ്യാതെ നേരിട്ട്​ ഹെൽത്​ സെൻററിൽ ചെന്ന്​ വാക്​സിൻ സ്വീകരിക്കാവുന്നതാണ്​. ഇവർക്കുള്ള അറിയിപ്പെന്ന നിലയിൽ ബിഅവെയർ ആപ്പിലെ പച്ച ഷീൽഡ്​ ബുധനാഴ്​ച മുതൽ മഞ്ഞയായി മാറും. ബൂസ്​റ്റർ ഡോസ്​ എടുത്ത ശേഷമാണ്​ ഷീൽഡ്​ വീണ്ടും പച്ചയാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19booster dose
News Summary - booster dose interval been reduced to three months in bahrain
Next Story