വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ നൽകി 'ബ്രെയിൻ'
text_fieldsമനാമ: ബ്രെയിൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബഹ്റൈൻ റിട്ടേണീസ് ആൻഡ് റെസിഡൻറ്സ് അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സാന്ത്വന സ്പർശം-2021 ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ പഠനസൗകര്യമില്ലാത്ത 12 സ്കൂൾ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ നൽകി. ഈ കാരുണ്യപ്രവർത്തനം സംഘടിപ്പിച്ച ബ്രെയിൻ ഭാരവാഹികളെ മന്ത്രി അഭിനന്ദിച്ചു.
ബ്രെയിനിെൻറ ചീഫ് പാട്രൺ ശൈഖ് ഖലീഫ ബിൻ ദൈജ് ആൽ ഖലീഫ നൽകുന്ന പ്രോത്സാഹനങ്ങൾക്ക് പ്രസിഡൻറ് എസ്. ശിവപ്രസാദ് നന്ദി പറഞ്ഞു.
സ്മാർട്ട് ഫോൺ പഠനോപകരണമായി ഉപയോഗിക്കാൻ അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.സെക്രട്ടറി എസ്. മോഹൻകുമാർ, ട്രഷറർ ഷണ്മുഖൻ നമ്പ്യാർ, അസി. സെക്രട്ടറി മൃദുല മോഹൻ എന്നിവർ സംസാരിച്ചു.
ഒാൺലൈനായി നടന്ന പരിപാടിയിൽ ബഹ്റൈനിൽനിന്ന് ബ്രെയിൻ പാട്രൺ സോമൻ ബേബി, ബി.കെ.ജി ഹോൾഡിങ് ചെയർമാൻ കെ.ജി. ബാബുരാജൻ, നാഷനൽ ഗ്രൂപ് ഒാഫ് കമ്പനീസ് ചെയർമാൻ വി.കെ. രാജാശേഖരൻ പിള്ള, ബഹ്റൈൻ കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള എന്നിവർ ആശംസയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.