ബ്രേവ് ഇന്റർനാഷനൽ കോമ്പാറ്റ് വീക്ക് 2024; ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടൽ ഇന്ന്
text_fieldsമനാമ: ബ്രേവ് ഇന്റർനാഷനൽ കോമ്പാറ്റ് വീക്ക് 2024ന്റെ ഭാഗമായി 15ന് ബഹ്റൈന്‍ ഖലീഫ സ്പോർട്സ് സിറ്റി അരീനയിൽ ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടൽ. ശ്രീകാന്ത് ശേഖര്‍, എഹ്തേഷാം അന്‍സാരി, യാദ്വീന്ദര്‍ സിങ്, സേത്ത് റൊസാരിയോ, മുഹമ്മദ് ഫര്‍ഹാദ്, എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീമാണ് റിസ്വാന് അലി, ബാബര്‍ അലി, അബ്ബാസ് ഖാന്, ഇസ്മയില്‍ ഖാന്, അക്വിബ് അവാന് എന്നിവരടങ്ങുന്ന പാകിസ്താന് നിരയെ നേരിടുന്നത്.
ബഹ്റൈനിലെ ഇന്ത്യന്‍, പാകിസ്താന് പ്രവാസികളുടെ വർധിച്ച പങ്കാളിത്തം മത്സരം വീക്ഷിക്കാനുണ്ടാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ഞായറാഴ്ച വൈകീട്ടാണ് മത്സരം.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിസ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് മത്സരങ്ങൾ.
ഇന്ത്യൻ എം.എം.എ താരം എഹ്തേഷാം അൻസാരി ബ്രേവ് സി.എഫിന്റെ ഫ്ലൈവെയ്റ്റ് ഡിവിഷനിൽ അരങ്ങേറ്റം കുറിക്കുകയാണെന്ന പ്രത്യേകതയുണ്ട്. പാകിസ്താന്റെ അക്വിബ് അവാനുമായിട്ടാണ് എഹ്തേഷാം അൻസാരി ഏറ്റുമുട്ടുക.
ഒരു പ്രഫഷനൽ എം.എം.എ റെക്കോഡുൾപ്പെടെ, ആറു വിജയങ്ങൾ എഹ്തേഷാം അൻസാരി കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യാന്തര മത്സരത്തിൽ തന്റെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്താനുമായി നേരിട്ട് ഏറ്റുമുട്ടുന്ന മത്സരം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
എട്ടുവർഷം മുമ്പാണ് ബ്രേവ് ചാമ്പ്യൻഷിപ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംയുക്ത ആയോധന കലയായ എം.എം.എ പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോൾ 90 ഇവന്റുകളിലായി 35 രാജ്യങ്ങളിൽ റെക്കോഡ് ബ്രേക്കിങ് ഇവന്റുകൾ സംഘടിപ്പിച്ചു. ഭാവിയിൽ ഒളിമ്പിക് അംഗീകാരം കൂടി നേടിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് ബ്രേവ് ചാമ്പ്യൻഷിപ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.