നാസ് ഗ്രൂപ് സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
text_fieldsമനാമ: നാസ് കോർപറേഷനും നാസ് ഗ്രൂപ്പും ജീവനക്കാർക്കുവേണ്ടി സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അൽഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പുമായി സഹകരിച്ച് അൽഹിലാൽ സൽമാബാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 50ലധികം വനിത ജീവനക്കാർ പങ്കെടുത്തു.
നാസ് കോർപറേഷൻ സി.ഇ.ഒ ഷൗഖി അൽ ഹാഷിമി പരിപാടി ഉദ്ഘാടനം ചെയ്തു. നേരത്തെ രോഗം കണ്ടുപിടിച്ചാൽ രോഗമുക്തി നേടുന്നതിനുള്ള സാധ്യത കൂടുമെന്നും അതിനാൽ നിശ്ചിത ഇടവേളകളിലുള്ള പരിശോധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്തനാർബുദത്തിൽനിന്ന് രോഗമുക്തി നേടിയ മെലാനി ജേക്കബ് തെന്റ അനുഭവം വിശദീകരിച്ചു.
ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് അൽ ഹിലാൽ ഹെൽത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ നാസ് കോർപറേഷനെ അഭിനന്ദിച്ചു. ആധുനിക മാമോഗ്രാം സാങ്കേതിക വിദ്യ ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബോധവത്കരണത്തിലൂടെയും സൗജന്യ കൺസൾട്ടേഷനിലൂടെയും സ്ത്രീകൾക്ക് പരമാവധി പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാസ് കൺസ്ട്രക്ഷൻ പ്ലാറ്റ്ഫോം ജനറൽ മാനേജർ നിഗേൽ ഹെക്ടർ, നാസ് കോർപറേഷൻ സി.എഫ്.ഒ ബാസം സമി അവ്ദി, എക്സിക്യൂട്ടിവ് മാനേജർ അബ്ദുൽറഹ്മാൻ തഖി, നാസ് കോർപറേഷൻ എച്ച്.എസ്.എസ്.ഇ മാനേജർ ആൻഡ്രീസ് വാൻവിക്ക്, ഗ്രൂപ് എച്ച്.ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ അഹ്മദ് ജബ്രി തുടങ്ങിയവരും പങ്കെടുത്തു.
അൽഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിലെ ജനറൽ ഫിസിഷ്യൻ ഡോ. പ്രിഥ്വി രാജ് സ്തനാർബുദത്തെക്കുറിച്ച് ബോവത്കരണ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.