സ്തനാർബുദ ബോധവത്കരണം
text_fieldsമനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മനാമ ഏരിയ സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ കിംസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ബ്ലസ്സി വിഷയാവതരണം നടത്തി. സ്തനാർബുദം മൂലമുള്ള മരണങ്ങൾ ഭൂരിഭാഗവും പ്രാരംഭ ഘട്ടത്തിലുള്ള രോഗനിർണയത്തിെൻറ അഭാവം കൊണ്ടാണെന്ന് അവർ വ്യക്തമാക്കി. ചിട്ടയായ ജീവിതത്തിലൂടെയും വ്യക്തമായ പരിശോധനകളിലൂടെയും രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഏരിയ ആക്ടിങ് ഓർഗനൈസർ ഷംല ഷരീഫ് അധ്യക്ഷത വഹിച്ചു. അഫ്നാൻ ഷൗക്കത്തലി പ്രാർഥനാഗീതം ആലപിച്ചു. വനിത ഏരിയ കമ്മിറ്റി അംഗം നൂറ ഷൗക്കത്തലി സ്വാഗതവും സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.