സ്തനാർബുദ ബോധവത്കരണവും വൈദ്യ പരിശോധനയും ഇന്ന്
text_fieldsമനാമ: കാൻസർ കെയർ ഗ്രൂപ് സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് സ്തനാർബുദ ബോധവത്കരണ സെമിനാറും സൗജന്യ വൈദ്യപരിശോധനയും നടത്തുന്നു. ക്യാമ്പിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഹോസ്പിറ്റലിൽ എത്തണം.
കുറഞ്ഞത് എട്ട് മണിക്കൂർ നേരം ഭക്ഷണം കഴിക്കാതെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്. അൾട്രാസൗണ്ട് ബ്രെസ്റ്റ്, മാമോഗ്രാം എന്നിവ പോലുള്ള കൂടുതൽ പരിശോധനകൾക്ക് 50 ശതമാനം കിഴിവ് ലഭിക്കും. ഉദ്ഘാടന പരിപാടിയിൽ അൽ ഹിലാൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.ശരത് ചന്ദ്രൻ അതിഥിയായി പങ്കെടുക്കും.
കാൻസർ കെയർ ഗ്രൂപ് പ്രസിഡൻറ് ഡോ. പി.വി ചെറിയാൻ അധ്യക്ഷത വഹിക്കും. കൺസൾട്ടൻറ് ഗൈനക്കോളജിസ്റ്റ് ഡോ. രജനി രാമചന്ദ്രൻ സ്തനാർബുദത്തെക്കുറിച്ച് സംസാരിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പ്രഭാത ഭക്ഷണവും സമ്മാനങ്ങളും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.