സ്തനാർബുദ ബോധവത്കരണം; പിന്തുണയുമായി ലുലു ഗ്രൂപ്പും
text_fieldsമനാമ: സ്തനാർബുദ ബോധവത്കരണ മാസത്തിന് പിന്തുണയുമായി ലുലു ഹൈപർ മാർക്കറ്റും. 350ലധികം ബൈക്കർമാർ േമാേട്ടാർ സൈക്കിളുകളിലും സ്കൂട്ടറുകളിലും പിങ്ക് റിബണുകളുമായി ദാനാ മാളിലെ ഡ്രൈവ് വേയിലേക്ക് ഇരമ്പിയെത്തിയാണ് പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബഹ്റൈനികൾ ഉൾപ്പെടെ എല്ലാവിഭാഗം ജനങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ ബൈക്ക് യാത്രയിൽ പെങ്കടുത്തു. തിങ്ക് പിങ്ക് വൈസ് ചെയർപേഴ്സൻ തഹേര അൽ അലാവി, ലീഡ് ബൈക്കർ റോയ് റിബെയ്റോ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ദാനാമാളിൽ എത്തിയ സംഘത്തെ ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാലയും തിങ്ക് പിങ്ക് ഡയറക്ടർ ഡോ. ജൂലീ സ്പ്രാക്കിളും ചേർന്ന് സ്വീകരിച്ചു. റോേട്ടാറാക്ട് ക്ലബ് ഒാഫ് ബഹ്റൈനും പരിപാടിയിൽ സഹകരിച്ചു. ക്ലബ് പ്രസിഡൻറ് തനിമ ചക്രവർത്തിയും റൈഡർമാരുടെ സംഘത്തിലുണ്ടായിരുന്നു. തുടർന്ന്, റൈഡർമാർ ജുസെർ രൂപവാലയുടെ നേതൃത്വത്തിൽ ഗ്രൗണ്ട് േഫ്ലാറിൽ സ്ഥാപിച്ച 'ട്രീ ഒാഫ് ഹോപ്' മരത്തിൽ പിങ്ക് റിബൺ അണിയിച്ചു. നൂറുകണക്കിന് സ്ത്രീകൾ നേരിടുന്ന സ്തനാർബുദത്തിനെതിരായ ബോധവത്കരണ പ്രവർത്തനങ്ങളിൽ ലുലു ഗ്രൂപ് എന്നും സഹകരിക്കാറുണ്ടെന്ന് ജുസെർ രൂപവാല പറഞ്ഞു. ഇടക്കിടെയുള്ള പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താനും ഗുരുതരമാകുന്നത് തടയാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബോധവത്കരണ പരിപാടിക്ക് വേദിയൊരുക്കിയ ലുലു ഹൈപർ മാർക്കറ്റിന് ഡോ. ജൂലീ സ്പ്രാക്കിൾ നന്ദി അറിയിച്ചു. ദാനാമാളിൽ സ്ഥാപിച്ച ട്രീ ഒാഫ് ഹോപ് 30വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.