അൽഹിലാലിൽ സ്തനാർബുദ ബോധവത്കരണം
text_fieldsമനാമ: ശ്രീലങ്കൻ എംബസിയുമായി സഹകരിച്ച് അൽഹിലാൽ ഹോസ്പിറ്റലിൽ സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ 50 ലധികം ശ്രീലങ്കൻ സ്വദേശികൾ പങ്കെടുത്തു. ബഹ്റൈനിലെ ശ്രീലങ്കൻ അംബാസഡർ വിജരത്നേ മെൻഡിസ് സന്നിഹിതയായിരുന്നു. ഡോ. നുസ്രത്ത് ജബീൻ (മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിലെ വനിതാ ജനറൽ സർജൻ) ബോധവത്കരണ സെഷന് നേതൃത്വം നൽകി.
സ്തനാർബുദം സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, സ്വയം സ്തനപരിശോധന നടത്തേണ്ട രീതികളടക്കം ഡോ. നുസ്രത്ത് ജബീൻ വിശദീകരിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാൻസിസ് ആമുഖ പ്രഭാഷണം നടത്തി. മനാമ ബ്രാഞ്ചിലെ ജനറൽ ഫിസിഷ്യൻ ഡോ. ഷിഫാത്ത് ഷരീഫ് ചോദ്യോത്തര സെഷൻ കൈകാര്യം ചെയ്തു. സ്തനാർബുദവുമായി ബന്ധപ്പെട്ട് സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് ഡോക്ടർ ഉത്തരം നൽകി. മിനിസ്റ്റർ കൗൺസിലർ മധുക ഹർഷനി സിൽവയും സന്നിഹിതയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.