തെുരുവു നായ്ക്കളുടെ പെരുപ്പം: അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം
text_fieldsമനാമ: തെരുവുനായ്ക്കളുടെ ആധിക്യം കുറക്കുന്നതിന് അധികൃതര്‍ ഇടപെടണമെന്ന് ബഹ്റൈന്‍ കാറ്റ്സ് ആൻഡ് അനിമല്‍സ് സൊസൈറ്റി ആവശ്യപ്പെട്ടു. കാപിറ്റല്‍ ഗവര്‍ണറേറ്റ് പരിധിയില്‍ 10,000ത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇവയുടെ വംശവര്‍ധന കുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സൊസൈറ്റി അംഗം മുഹമ്മദ് അല്‍ മാസ് ആവശ്യപ്പെട്ടു. സാമൂഹിക പിന്തുണയോടെ ഇത് സാധ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.നായ് ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുനിസിപ്പല്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നീക്കങ്ങള്‍ ഉണ്ടാകുമെന്ന് ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് വിളിച്ചുചേര്‍ത്ത യോഗം വ്യക്തമാക്കി. നായ്ക്കള്‍ പെറ്റുപെരുകുന്നത് തടയാനുള്ള മരുന്ന് ലഭ്യമാക്കുകയാണ് ഇതിനുള്ള പോംവഴിയെന്ന് മാസ് പറഞ്ഞു.
1996ല്‍ രൂപവത്കരിച്ച സൊസൈറ്റി മൃഗങ്ങളോട് കാരുണ്യം കാണിക്കുന്നതിനും അവയുടെ അവകാശം സംരക്ഷിക്കുന്നതിനുമായി നിലകൊള്ളുന്നതായി ചെയര്പേഴ്സൻ ഹന അബ്ദുല്ല കാനൂ വ്യക്തമാക്കി. തെരുവ് മൃഗങ്ങളുടെ പുനരധിവാസത്തിനായി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണകാര്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ അസ്കറില്‍ പ്രത്യേക കേന്ദ്രം നിര്‍മിക്കുന്നതില്‍ സൊസൈറ്റി പങ്കാളിത്തം വഹിക്കുന്നുണ്ട്. 2014ലാണ് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത നിയമം കൊണ്ടുവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.