ബ്രിട്ടനുമായി തന്ത്രപരമായ സഹകരണം വ്യാപിപ്പിക്കാന്‍ താല്‍പര്യം -പ്രധാനമന്ത്രി
text_fieldsമനാമ: ബ്രിട്ടനുമായി തന്ത്രപരമായ സഹകരണം വ്യാപിപ്പിക്കാന്‍ ബഹ്റൈന് താല്‍പര്യമുള്ളതായി പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. ബ്രിട്ടൻ അന്താരാഷ്ട്ര വാണിജ്യ കാര്യ സഹമന്ത്രി ലിയാം ഫോക്സിനെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനുമായി ബഹ്റൈനുള്ള ശക്തമായ ബന്ധം അനുസ്മരിച്ച അദ്ദേഹം സാമ്പത്തിക, രാഷ്ട്രീയ, വാണിജ്യ മേഖലകളിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു.
മേഖല കൂടുതല്‍ സമാധാനം കൈവരിക്കുകയും അതുവഴി വ്യാപാര ബന്ധങ്ങള്‍ ഊര്‍ജ്ജിതമാവുന്നതിനൂം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയുടെ സമാധാനത്തിന് ബ്രിട്ടെൻറ ഇടപെടലുകളും നയങ്ങളും സഹായകമാണെന്നും അദ്ദേഹം വിലയിരുത്തി. നൂറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും കൂടുതല്‍ ഉയരങ്ങളിലത്തെട്ടെയെന്നും ആശംസിച്ചു. തനിക്ക് നല്‍കിയ ഊഷ്മള സ്വീകരണത്തിന് ലിയാം ഫോക്സ് പ്രധാനമന്ത്രിക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.