ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ബ്രിട്ടീഷ് ഫുഡ് വീക്കിന് തുടക്കം
text_fieldsമനാമ: ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ബ്രിട്ടീഷ് ഫുഡ് വീക്കിന് തുടക്കമായി. ദാന മാളിൽ ബ്രിട്ടീഷ് അംബാസഡർ റോഡ്റിക് ഡ്രമ്മണ്ട് ഉദ്ഘാടനം ചെയ്തു. ജൂലൈ 24 വരെ നടക്കുന്ന ഭക്ഷ്യമേളയിൽ പരമ്പരാഗതവും നവീനവുമായ ബ്രിട്ടീഷ് വിഭവങ്ങളും പാനീയങ്ങളും പ്രദർശിപ്പിക്കും. സ്ട്രീറ്റ്-ക്രീം ചീസുകൾ, ഫ്രൂട്ട് കോർഡിയലുകൾ ജ്യൂസുകൾ, ക്ലാസിക് ഡെസേർട്ടുകൾ, ഫ്രോസൺ ചിപ്സ്, ബിസ്കറ്റ്, ചോക്സ്, ബ്രിട്ടീഷ് ഓർഗാനിക് പാൽ, തൈര്, പ്രത്യേക ബ്രെഡുകൾ എന്നിവയടക്കം നിരവധി വിഭവങ്ങൾ രുചിക്കാനുള്ള അസുലഭ അവസരമാണ് ഭക്ഷ്യപ്രേമികൾക്ക് ലഭിക്കുന്നത്. ബ്രിട്ടീഷ് സീഫുഡിന് മൂന്നു ദിവസത്തെ പ്രത്യേക ഓഫർ പ്രമോഷനുണ്ട്. യു.കെയിൽനിന്നെത്തിച്ച പ്രീമിയം സാൽമൺ മത്സ്യങ്ങൾക്ക് ജൂലൈ 20 വരെ പ്രത്യേക ഓഫർ ലഭിക്കും.
ബഹ്റൈനിലെ ഒമ്പത് ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഭക്ഷ്യമേള ഒരുക്കിയിട്ടുണ്ട്. സോപ്പുകൾ, ഡിറ്റർജന്റുകൾ, ഹോം ക്ലീനിങ് ഉൽപന്നങ്ങൾ തുടങ്ങിയ സൗന്ദര്യ-ശുചിത്വ ബ്രാൻഡുകളും ലഭിക്കും. ഫിഷ് ആൻഡ് ചിപ്സ്, സൺഡേ റോസ്റ്റ് പോലുള്ള പരമ്പരാഗത ബ്രിട്ടീഷ് വിഭവങ്ങളും ലഭ്യമാണ്. ബ്രിട്ടീഷ് ആർട്ടിനായി പ്രത്യേക ഭാഗം സജ്ജീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ക്ലബ് സമ്മർ ക്യാമ്പിൽ കുട്ടികൾ രചിച്ച ചിത്രങ്ങളും മറ്റുമാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. ബ്രിട്ടനിൽനിന്ന് ഗുണമേന്മയുള്ള ഭക്ഷ്യവിഭവങ്ങൾ എത്തിക്കാൻ ലുലു ഗ്രൂപ്പിന് സ്വന്തം സംവിധാനമുണ്ടെന്നും ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മേളയോടനുബന്ധിച്ച് എത്തിച്ചിരിക്കുന്നതെന്നും ലുലു ഡയറക്ടർ ജുസർ രൂപവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.