Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ജ്യ​ത്ത്...

രാ​ജ്യ​ത്ത് വ​ള​ർ​ന്നു​വ​രേ​ണ്ട വി​കാ​ര​മാ​ണ് സാ​ഹോ​ദ​ര്യം -സ​ജി മാ​ർ​ക്കോ​സ്

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന ‘സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ നാ​നാ​ർ​ത്ഥ​ങ്ങ​ൾ’

പ്ര​ഭാ​ഷ​ണ​പ​രി​പാ​ടി

മ​നാ​മ: രാ​ജ്യ​ത്ത് വ​ള​ർ​ന്നു​വ​രേ​ണ്ട വി​കാ​ര​മാ​ണ് സാ​ഹോ​ദ​ര്യ​മെ​ന്ന് സ​ഞ്ചാ​രി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ജി മാ​ർ​ക്കോ​സ് പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വാ​സി സെ​ന്‍റ​റി​ൽ ‘സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ നാ​നാ​ർ​ഥ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വാ​ത​ന്ത്ര്യ​ത്തെ​യും സ​മ​ത്വ​ത്തെ​യും കൂ​ട്ടി​യോ​ജി​പ്പി​ക്കു​മ്പോ​ൾ കി​ട്ടു​ന്ന സൗ​ന്ദ​ര്യ​മാ​ണ് സാ​ഹോ​ദ​ര്യം. ജാ​തി​വ്യ​വ​സ്ഥ​ക​ളാ​ൽ തു​ല്യ​ത ഇ​ല്ലാ​തി​രു​ന്ന സ​മൂ​ഹ​ത്തി​ലേ​ക്ക് ഭ​ര​ണ​ഘ​ട​ന​യാ​ണ് തു​ല്യ​ത കൊ​ണ്ടു​വ​ന്ന​ത്.

ഒ​രു​കാ​ല​ത്ത് ന​മ്മു​ടെ രാ​ജ്യ​ത്തേ​ക്ക് ക​ച്ച​വ​ടം ചെ​യ്യാ​ൻ വ​ന്ന​വ​ർ രാ​ജ്യ​ത്തെ ഭ​രി​ക്കു​ന്ന​വ​രാ​യി മാ​റി​യെ​ങ്കി​ൽ ഇ​ന്ന് ഭ​രി​ക്കു​ന്ന​വ​ർ ക​ച്ച​വ​ട​ക്കാ​രാ​യി മാ​റി​യ അ​വ​സ്ഥ​യാ​ണ്. അ​ധി​കാ​രം ഒ​രാ​ളി​ലേ​ക്ക് കു​മി​ഞ്ഞു​കൂ​ടു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​പ​ത്താ​ണ്. അ​തു​കൊ​ണ്ടാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ താ​ഴെ ത​ട്ടി​ൽ വ​രെ അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​നു​ള്ള നി​യ​മ​ങ്ങ​ൾ രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ​ത്.

അ​തു​പോ​ലെ ത​ന്നെ സ​മ്പ​ത്ത് വ്യ​ക്തി​ക​ളി​ൽ കു​മി​ഞ്ഞു​കൂ​ടു​ന്ന​തും ജ​നാ​ധി​പ​ത്യ​ത്തി​ന് ദോ​ഷം ചെ​യ്യും. ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് രാ​ഷ്ട്രീ​യ ബോ​ധ​മു​ള്ള ന​മ്മ​ൾ സാ​മ്പ​ത്തി​ക ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​ര​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് നി​ല​നി​ന്ന വ്യ​ത്യ​സ്ത​ത​ക​ളെ ചേ​ർ​ത്തു പി​ടി​ച്ച് കൊ​ണ്ടും മു​ഴു​വ​ൻ മ​നു​ഷ്യ​രു​ടെ​യും ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തി​യു​മാ​ണ് സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ രൂ​പ​പ്പെ​ട്ട​ത്.

വൈ​ജാ​ത്യ​ങ്ങ​ളി​ലൂ​ടെ രൂ​പ​പ്പെ​ട്ട രാ​ജ്യ​ത്തെ വ്യ​ത്യ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ന് പ​ക​രം പു​റം​ത​ള്ളു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ഇ​ന്ന് രാ​ജ്യം ചി​ന്തി​ക്കു​ന്ന​ത്. ഇ​ത് ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തെ ത​ന്നെ നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം പ​റ​ഞ്ഞു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ജോ​ഷി ജോ​സ​ഫ് സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ലി​ഖി​ത ല​ക്ഷ്മ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Brotherhood is the feeling that the state needs to grow - Saji Marcos
Next Story