പെരുന്നാൾ അവധി: ടൂറിസ്റ്റ് പാസ്പോർട്ട് അവതരിപ്പിച്ച് ബി.ടി.ഇ.എ
text_fieldsമനാമ: ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ‘ടൂറിസ്റ്റ് പാസ്പോർട്ട്’ പുറത്തിറക്കാൻ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ). ബഹ്റൈന്റെ മനോഹാരിത ആസ്വദിക്കാനായി വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ഗൾഫ് ടൂറിസം തലസ്ഥാനമായി മനാമയെ തിരഞ്ഞെടുത്തിരുന്നു. ഈ അവസരം ആഘോഷമാക്കിമാറ്റുന്നതിന്റെ ഭാഗമായാണ് സംരംഭമെന്ന് ബി.ടി.ഇ.എ സി.ഇ.ഒ സാറാ ബുഹിജി പറഞ്ഞു. മനാമ സന്ദർശിക്കാനും അതിന്റെ സമ്പന്നമായ ചരിത്രവും സാംസ്കാരിക നിധികളും പാരമ്പര്യവും ആധുനികതയുമായി സമന്വയിപ്പിക്കുന്ന അതുല്യമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ അനുഭവിക്കാനും വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ്.
നറുക്കെടുപ്പിലൂടെ വിലപ്പെട്ട സമ്മാനങ്ങൾ നേടാനുള്ള അവസരവും വിനോദസഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നു. വർഷം മുഴുവനും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി വിനോദസഞ്ചാരമേഖലയിൽ തുടർച്ചയായി നവീകരണം കൊണ്ടുവരാനാണ് ബി.ടി.ഇ.എ ആലോചിക്കുന്നത്. പൈതൃക ലാൻഡ്മാർക്കുകൾ, ബീച്ചുകൾ, വിനോദ, ഡൈനിങ് സ്പോട്ടുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവയുൾപ്പെടെ 18 വൈവിധ്യമാർന്ന ടൂറിസ്റ്റ് സൈറ്റുകളിലേക്ക് ടൂറിസ്റ്റ് പാസ്പോർട്ടുള്ളവർക്ക് പ്രവേശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.