ബി.ടി.കെ പോന്നോണം 2024 ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
text_fieldsമനാമ: ബി.ടി.കെ പൊന്നോണം 2024 ആഘോഷ പരിപാടികൾ അധാരി പാർക്കിൽ വർണശബളമായി നടന്നു. വിവിധ കലാകായിക പരിപാടികളും മെന്റലിസം, ചെണ്ടമേളം, ഗാനമേള, നാടൻപാട്ട്, നാസിക് ധോൾ, കൂടാതെ ഗംഭീര ഓണസദ്യയും ഉണ്ടായിരുന്നു. പ്രശസ്ത സിനിമാതാരം ജ്യോതികൃഷ്ണ മുഖ്യ അതിഥിയായി പങ്കെടുത്തു.
കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സോപാനം വാദ്യ കുലപതി സന്തോഷ് സോപാനം എന്നിവർ ചേർന്ന് ബി.ടി.കെ ലേഡീസ് വിങ്ങിന്റെ ഔപചാരിക ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. 500ൽ പരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ് ജോഫി നീലങ്കാവിൽ അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ സെക്രട്ടറി അനൂപ് ചുങ്കത്ത് സ്വാഗതം പറഞ്ഞു, ട്രഷറർ നീരജ് ഇളയിടത്ത്, ജോയന്റ് സെക്രട്ടറി വിനോദ് ഇരിക്കാലി, എന്റർടൈൻമെന്റ് സെക്രട്ടറി വിജോ വർഗീസ്, വൈസ് പ്രസിഡന്റ് സലിം ഇബ്രാഹിം, പ്രോഗ്രാം കൺവീനർ ജതീഷ് നന്തിലത്ത്, ലേഡിസ് വിങ് പ്രസിഡന്റ് ഷോജി ജീജോ, സെക്രട്ടറി ജോയ്സി സണ്ണി എന്നിവർ ആശംസകൾ അറിയിച്ചു. ബി.ടി.കെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.