വ്യാപാര സാധ്യതകളുയർത്തി ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനൽ കോൺക്ലേവ്
text_fieldsമനാമ: ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനൽ (ബി.എൻ.ഐ) ഗൾഫ് ഹോട്ടലിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു. ഇന്ത്യയിൽനിന്നുള്ള 46 ഇന്ത്യൻ ബിസിനസുകാരുടെ പ്രതിനിധി സംഘം പങ്കെടുത്തു.
അതിർത്തി കടന്നുള്ള ബിസിനസ് സഹകരണം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു.
ഡോ. ഹസ്സൻ ബുഖമ്മാസ് എം.പി, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ബഹ്റൈൻ വേൾഡ് എൻ.ആർ.ഐ കൗൺസിൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ബി.എൻ.ഐ ബഹ്റൈനിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സംബന്ധിച്ച് ദേശീയ ഡയറക്ടർ അരുണോദയ ഗാംഗുലി വിശദീകരിച്ചു. പ്രസിഡന്റ് നാരായണൻ ഗണപതി ബഹ്റൈനിലെ ബിസിനസ് വളർച്ച സാധ്യതകളെപ്പറ്റി സംസാരിച്ചു. ബിസിനസ് മേഖലയിൽ വളർന്നുവരുന്ന ഇന്ത്യൻ, ബഹ്റൈൻ ബന്ധത്തെ അംബാസഡർ പ്രശംസിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് റഫറൽ നെറ്റ് വർക്കിങ് ഓർഗനൈസേഷനായ ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനൽ 1985 ലാണ് സ്ഥാപിതമായത്.
78 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ആഗോളതലത്തിൽ 330,000 അംഗങ്ങളുണ്ട്. ഓരോ വർഷവും, ബി.എൻ.ഐ 14 ദശലക്ഷത്തിലധികം റഫറലുകൾക്ക് സൗകര്യമൊരുക്കുകയും ശരാശരി 24 ബില്യൺ യു.എസ് ഡോളർ ബിസിനസ് സൃഷ്ടിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു. ബഹ്റൈനിൽ ആഗോള ബിസിനസുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രാദേശിക ബിസിനസുകളെ അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കുകയെന്ന ദൗത്യവും ബി.എൻ.ഐക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.