ബയർ കൂപ്പൺ ഇൻറർലിങ്ക്ഡ് ഷോപ്പിങ് ഫെസ്റ്റ്: പങ്കാളിത്ത രജിസ്ട്രേഷൻ പുരോഗമിക്കുന്നു
text_fieldsമനാമ: കോവിഡാനന്തരകാലം വിഷമിക്കുന്ന സ്ഥാപനങ്ങൾക്ക് ഉത്തേജനം നൽകുന്നതിന് ആവിഷ്കരിച്ച ബയർ കൂപ്പൺ ഇൻറർലിങ്ക്ഡ് ഷോപ്പിങ് ഫെസ്റ്റിെൻറ പങ്കാളിത്ത രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഫെസ്റ്റിവൽ കാലയളവിൽ ഉപഭോക്താക്കൾക്കു സാധനങ്ങൾ വാങ്ങുന്നതിനു മുൻകൂട്ടിതന്നെ വ്യാപാരിയെ ബയർ കൂപ്പൺ വെബ്സൈറ്റിൽനിന്നോ മൊബൈൽ ആപ്പിൽനിന്നോ തെരഞ്ഞെടുക്കാം. ആ വ്യാപാരി ബയർ കൂപ്പൺ അക്കൗണ്ടിൽ നൽകിയിരിക്കുന്ന ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാനും സാധിക്കും. ഒരു ഉപഭോക്താവ് കൂപ്പൺ എടുക്കുമ്പോൾതന്നെ വ്യാപാരിക്ക് ഇതുസംബന്ധിച്ച വിവരം ലഭിക്കും. ഇതുവഴി വ്യാപാരിക്ക് തെൻറ സ്ഥാപനത്തിൽ ദിനംപ്രതി സാധനങ്ങൾ വാങ്ങാൻ വരുന്ന ഉപഭോക്താക്കളെ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയും. സാധനങ്ങൾ വാങ്ങുേമ്പാൾ എത്ര ഡിസ്കൗണ്ട് ലഭിക്കുമെന്ന് ഉപഭോക്താവിനും മുൻകൂട്ടി അറിയാം.
സാധനങ്ങൾ വാങ്ങുന്നവരുടെ വിവരങ്ങൾ ബയർ കൂപ്പൺ ഇ-റാഫിൾ ലിസ്റ്റിലേക്ക് ചേർക്കപ്പെടും. 2022 ഫെബ്രുവരി ആറിന് നടക്കുന്ന ഇ-റാഫിൾ ഡ്രോയിൽ വിജയികളാകുന്ന 104 ഭാഗ്യശാലികൾക്കു സമ്മാനം ലഭിക്കും. രണ്ടു ബെഡ്റൂം ഫ്ലാറ്റ് വിത്ത് ഇൻവെസ്റ്റർ വിസ സ്റ്റാറ്റസ് ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5000 ബഹ്റൈൻ ദീനാറും മൂന്നാം സമ്മാനം 3000 ബഹ്റൈൻ ദീനാറും നാലാം സമ്മാനം 2000 ബഹ്റൈൻ ദീനാറും അഞ്ചാം സമ്മാനം 100 ഭാഗ്യശാലികൾക്ക് 100 ബഹ്റൈൻ ദീനാറുമാണ്. രജിസ്റ്റർ ചെയ്ത സ്ഥാപന ഉടമകളിൽനിന്നും നറുക്കെടുപ്പിലൂടെ 40 സ്ഥാപന ഉടമകൾക്ക് അവരുടെ പങ്കാളിത്ത തുകയായ 250 ബഹ്റൈൻ ദീനാർ തിരികെ ലഭിക്കുകയും ചെയ്യുമെന്ന് ഡോട്സ് മീഡിയ ചെയർമാൻ സന്തോഷ് കുമാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 17687770, 66666819 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.