സി.പി.എം -ബി.ജെ.പി ഡീലിനെതിരെയുള്ള വിധിയെഴുത്താകും ഉപ തെരഞ്ഞെടുപ്പ് ഫലം -യു.ഡി.എഫ്
text_fieldsമനാമ: സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വയനാട് ലോക്സഭ, പാലക്കാട്, ചേലക്കര നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയെ വർഗീയമായി ചേരിതിരിച്ചു അപമാനിക്കുന്ന പ്രവണതക്കുള്ള ശക്തമായ പ്രതികരണമായിരിക്കും വയനാട്ടിൽ ഉണ്ടാകുകയെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തോട് മുഖം തിരിച്ചുനിന്ന കേന്ദ്ര സർക്കാറിനെതിരെയുള്ള വിധിയെഴുത്ത് കൂടിയായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ് ഫലം എന്നും കൺവെൻഷൻ വിലയിരുത്തി.
മനാമ ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ബഹ്റൈനിലെ കെ.എം.സി.സി, ഒ.ഐ.സി.സി സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ ഗ്ലോബൽ ഒ.ഐ.സി.സി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി നേതാവ് ഇബ്രാഹിം മുറിച്ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി. ബഹ്റൈൻ ഒ.ഐ.സി.സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷനായിരുന്നു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും അഷ്റഫ് കാട്ടിൽപ്പീടിക നന്ദിയും പറഞ്ഞു.
കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സലീം തളങ്കര, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒ.ഐ.സി.സി സംഘടന വിഭാഗം ജനറൽ സെക്രട്ടറി മനു മാത്യു, കെ.എം.സി.സി ട്രഷറർ കെ.പി. മുസ്തഫ, ഒ.ഐ.സി.സി ട്രഷറർ ലത്തീഫ് ആയഞ്ചേരി, ഗഫൂർ കൈപ്പമംഗലം.
കുട്ടൂസ മുണ്ടേരി, അസൈനാർ കളത്തിങ്ങൽ, റസാഖ് മൂഴിക്കൽ, ഫൈസൽ കണ്ടീതാഴ, സജിത്ത് വെള്ളികുളങ്ങര (നൗക ബഹ്റൈൻ), കെ.എം.സി.സി ജില്ല നേതാക്കളായ ഇസ്ഹാഖ് കോറോത്ത്, ഇഖ്ബാൽ താനൂർ, ഇൻമാസ് ബാബു, റഷീദ് ആറ്റൂർ, ഒ.ഐ.സി.സി വനിത വിഭാഗം പ്രസിഡന്റ് മിനി റോയ്.
ഒ.ഐ.സി.സി ജില്ല നേതാക്കളായ ജാലീസ് കെ.കെ, റംഷാദ് ഐയ്ലക്കാട്, സൽമാനുൽ ഫാരീസ്, എന്നിവർ സംസാരിച്ചു.കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഷഹീർ കാട്ടാമ്പള്ളി, എൻ. അബ്ദുൽ അസീസ്, ഒ.ഐ.സി.സി നേതാക്കളായ സുനിൽ ചെറിയാൻ, സൈദ് എം.എസ്, ജേക്കബ് തേക്ക്തോട്, പ്രദീപ് മേപ്പയൂർ, ജവാദ് വക്കം, നസിം തൊടിയൂർ, ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, സന്തോഷ് കെ.നായർ, അലക്സ് മഠത്തിൽ, സിജു പുന്നവേലി, സുരേഷ് പുണ്ടൂർ, രജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.