സി.എ–ഭാവിയുടെ പ്രഫഷൻ: സെമിനാർ സംഘടിപ്പിച്ചു
text_fieldsമനാമ: സി.എ-ഭാവിയുടെ പ്രഫഷൻ, ഇേൻറണൽ ഒാഡിറ്റിെൻറ ഭാവി എന്നീ വിഷയങ്ങളിൽ ബഹ്റൈൻ ചാപ്റ്റർ ഒാഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ (ബി.സി.െഎ.സി.എ.െഎ) വെർച്വൽ സെമിനാർ സംഘടിപ്പിച്ചു.ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയും ബഹ്റൈനും തമ്മിലെ നല്ല ബന്ധത്തെക്കുറിച്ച് പിയൂഷ് ശ്രീവാസ്തവ എടുത്തുപറഞ്ഞു.
ഇന്ത്യൻ ചാർേട്ടഡ് അക്കൗണ്ടൻറുകൾ വഹിക്കുന്ന ക്രിയാത്മക പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു. ബിസിനസ് സമൂഹത്തിൽ അക്കൗണ്ടിങ്, ഒാഡിറ്റിങ് പ്രഫഷൻ തുടർന്നും മുഖ്യസ്ഥാനം വഹിക്കുമെന്ന് കെ.പി.എം.ജി ബഹ്റൈൻ മാനേജിങ് പാർട്നർ ജമാൽ ഫക്രൂ പറഞ്ഞു. അക്കൗണ്ടിങ്ങിലും ഒാഡിറ്റിങ്ങിലും ഉന്നത നിലവാരം ഉയർത്തിപ്പിടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സി.എ പരീക്ഷകൾക്കുള്ള കേന്ദ്രമായി ബഹ്റൈനെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് െഎ.സി.എ.െഎ പ്രസിഡൻറ് അതുൽ ഗുപ്ത പറഞ്ഞു.
ബഹ്റൈനിലെ ഇന്ത്യൻ എംബസി നടത്തുന്ന പ്രവർത്തനങ്ങളെ ബി.സി.െഎ.സി.എ.െഎ ചെയർപേഴ്സൺ അജയ് കുമാർ അഭിനന്ദിച്ചു. 'സി.എ-ഭാവിയുടെ പ്രഫഷൻ' എന്ന വിഷയത്തിൽ ലളിത് ബജാജ്, ദുംഗർ ചന്ദ് ജെയിൻ, നിതേഷ് കുമാർ മോർ, ദേവേന്ദ്ര കുമാർ സൊമാനി, ശശാങ്ക് അഗർവാൾ എന്നിവർ സെമിനാറിൽ സംസാരിച്ചു. ബി.സി.െഎ.സി.എ.െഎ വൈസ് ചെയർപേഴ്സൺ സന്തോഷ് ടി.വി മോഡറേറ്ററായിരുന്നു.അഷ്വർ ഒാഡിറ്റ് മാനേജിങ് പാർട്ണർ പി.എസ് ബാലസുബ്രഹ്മണ്യം 'ഇേൻറണൽ ഒാഡിറ്റിെൻറ ഭാവി' എന്ന വിഷയം അവതരിപ്പിച്ചു. 150ഒാളം പേർ സെമിനാറിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.