വ്യവസായിക ഇൻവെസ്റ്റ്മെൻറ് ഗൈഡിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsമനാമ: വ്യവസായിക ഇൻവെസ്റ്റ്മെന്റ് ഗൈഡിന് മന്ത്രിസഭ യോഗത്തിൽ അംഗീകാരമായി. ലണ്ടൻ ഡിസൈൻ അവാർഡിൽ മൂന്ന് സ്വർണവും ഏഴ് വെള്ളിയും ബഹ്റൈൻ ഇ പാസ്പോർട്ട് കരസ്ഥമാക്കിയതിൽ മന്ത്രിസഭ സന്തോഷം പ്രകടിപ്പിച്ചു. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ആഭ്യന്തര മന്ത്രാലയത്തിനും അഭിനന്ദനങ്ങളറിയിച്ചു.
നാഷനൽ ഗാർഡ് രൂപവത്കരണത്തിന്റെ 27 വർഷം പൂർത്തിയായ സാഹചര്യത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും നാഷനൽ ഗാർഡിലെ സൈനികർക്കും കാബിനറ്റ് ആശംസകൾ നേർന്നു. രാജ്യത്തിന്റെ സുരക്ഷക്കായി അവർ നൽകിക്കൊണ്ടിരിക്കുന്ന സേവനം മഹത്തരമാണ്.
ക്രൗൺ പ്രിൻസ് എജുക്കേഷനൽ സ്കോളർഷിപ് പദ്ധതി പ്രകാരം അന്താരാഷ്ട്ര തലത്തിലെ വിവിധ കോഴ്സുകളിൽ ചേർന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെ കാബിനറ്റ് അഭിനന്ദിച്ചു. ജനുവരി 14 ബഹ്റൈൻ നയതന്ത്ര ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ നയതന്ത്ര മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടത്തെ മന്ത്രിസഭ പ്രത്യേകം പ്രകീർത്തിച്ചു.
കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിശ്ചയിച്ച കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അസ്സാലിം അസ്സബാഹിന് കാബിനറ്റ് ആശംസകൾ നേർന്നു. ഭൂകമ്പത്തിൽ പ്രയാസമനുഭവിക്കുന്ന ജപ്പാൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദേശങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകൾ ബഹ്റൈനിൽ അംഗീകരിക്കുന്നതിനനായി വിദ്യാഭ്യാസ മന്ത്രി മുന്നോട്ടുവെച്ച നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.