ഹമദ് രാജാവിെൻറ ഈജിപ്ത് സന്ദര്‍ശനം വിജയകരമെന്ന് വിലയിരുത്തല്‍
text_fieldsമനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ ഈജിപ്ത് സന്ദര്‍ശനം വിജയകരമായിരുന്നുവെ ന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്ര ിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു മ ന്ത്രിസഭ യോഗം. ഈജിപ്ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി നടത്തിയ ചര്‍ച ്ചയും വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ധാരണകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വന്‍ വളര്‍ച്ചക്ക് വഴിയൊരുക്കുമെന്നും യോഗം വിലയിരുത്തി.
ബഹ്റൈനും ഈജിപ്തും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും സന്ദര്‍ശനം ഗുണകരമാകും. അറബ് മേഖല നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ തരണംചെയ്യുന്നതിന് ഒന്നിച്ചുനില്ക്കുന്നതിനും ധാരണയായി. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിക്കുന്ന 18ാമത് അറബ് നിക്ഷേപക സമ്മേളനവും അന്താരാഷ്ട്ര സംരംഭകത്വ ഫോറവും ഉദ്ദേശിച്ച ഫലം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കിരീടാവകാശി വ്യക്തമാക്കി.
മേഖലയിലെ സാമ്പത്തിക വളര്‍ച്ചക്കും നിക്ഷേപകസംരംഭങ്ങളുടെ വികസനത്തിനും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്ച്ചക്കനുസരിച്ചും അന്താരാഷ്ട്ര സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈസ ഹ്യൂമാനിറ്റേറിയന്‍ നാലാമത് അവാര്‍ഡ് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിലയിരുത്തി. ഹമദ് രാജാവിെൻറ രക്ഷാധികാരത്തില്‍ നടക്കുന്ന അവാര്‍ഡ്ദാന സമ്മേളനം വിജയകരമാകട്ടെയെന്ന് ആശംസിച്ചു.
നവീന ഊർജപദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു. അന്താരാഷ്ട്ര റിനീവബ്ള്‍ എനര്‍ജി ഏജന്‍സിയില്‍ ബഹ്റൈന്‍ അംഗത്വം ലഭിച്ചത് നേട്ടമാണെന്നും കാബിനറ്റ് വിലയിരുത്തി. ടൂബ്ലി ബേ നവീകരണ പദ്ധതിയെക്കുറിച്ച് കാബിനറ്റ് ചര്‍ച്ചചെയ്തു. പ്രദേശത്തെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് ഹരിതവത്കരണവും സൗന്ദര്യവത്കരണവും നടത്താന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് ധനകാര്യ മന്ത്രാലയത്തിന് കിരീടാവകാശി നിര്‍ദേശം നല്കി.
ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്കി. ഇതുമായി ബന്ധപ്പെട്ട നിയമകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. ആഭ്യന്തര മന്ത്രാലയവും യു.എസ് ബൂസ്റ്റന് പൊലീസ് വിഭാഗവും തമ്മില്‍ സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നതിന് കാബിനറ്റ് അംഗീകാരം നല്കി. റസ്റ്റാറൻറുകളിലും കഫറ്റീരിയകളിലും തൊഴിലെടുക്കുന്ന ജീവനക്കാരിലുണ്ടാകുന്ന രോഗങ്ങള്‍ പരിശോധിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ചും നിയമങ്ങളെ സംബന്ധിച്ചും മന്ത്രിസഭ ചര്‍ച്ചചെയ്തു. ആസിയാന്‍ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുത്തിെൻറ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രി സഭയില്‍ അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.