ഹൂതി ആക്രമണങ്ങളെ അപലപിച്ച് മന്ത്രിസഭ
text_fieldsമനാമ: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾക്കുനേരെ യമനിലെ ഹൂതി വിമതർ നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണശ്രമങ്ങളെ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം അപലപിച്ചു.
നിരപരാധികളുടെയും സിവിലിയന്മാരുടെയും ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം നടപടികൾ അന്താരാഷ്ട്ര മര്യാദകൾക്കും മനുഷ്യത്വത്തിനും ഭീഷണിയാണ്. ഇത്തരം ഭീരുത്വം നിറഞ്ഞ നടപടികളിൽനിന്ന് ഹൂതികളെ പിന്തിരിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
അഫ്ഗാൻ ജനതക്ക് ബഹ്റൈെൻറ പ്രത്യേക സഹായം നൽകിയത് മനുഷ്യത്വപരമായ നടപടിയാണെന്ന് വിശേഷിപ്പിച്ച മന്ത്രിസഭ ഇതിന് നേതൃത്വം നൽകിയ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് നന്ദി അറിയിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശത്തെത്തുടർന്നാണ് അഫ്ഗാൻ ജനതക്ക് സഹായം നൽകാൻ നടപടി കൈക്കൊണ്ടത്. മാനവികതയെ എല്ലായ്പോഴും ഉയർത്തിപ്പിടിക്കുന്ന ഹമദ് രാജാവിെൻറ നടപടി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയാകർഷിക്കുന്നതാണെന്നും വിലയിരുത്തി.
സർക്കാറിെൻറ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി സർക്കാർ അതോറിറ്റികളുടെ പുനഃക്രമീകരണം തുടരുന്നതിന് മന്ത്രിസഭ അനുമതി നൽകി. മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് ഉചിതമായ ജോലികളിലേക്ക് പരസ്പരം മാറുന്നതിന് സൗകര്യമൊരുക്കാനുള്ള സിവിൽ സർവിസ് സമിതി നിർദേശത്തിന് അംഗീകാരം നൽകി. സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ കഴിവും അനുഭവസമ്പത്തും വളർത്തുന്നതിന് ഇത് സഹായിക്കുമെന്നും യോഗം വിലയിരുത്തി.
ബഹ്റൈനും സൈപ്രസും തമ്മിൽ സാമ്പത്തിക, സാങ്കേതിക മേഖലകളിൽ സഹകരിക്കാൻ അംഗീകാരം നൽകി. രാസായുധങ്ങളുടെ ഉൽപാദനവും സൂക്ഷിപ്പും നിരോധിക്കുന്നതിനുള്ള സമിതി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തിന് അനുമതി നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗ റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.