മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ നേർന്ന് മന്ത്രിസഭ
text_fieldsമനാമ: മാധ്യമ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും കാബിനറ്റ് ആശംസകൾ നേർന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് വലിയ അവസരമാണ് ബഹ്റൈൻ നൽകിയിട്ടുള്ളത്. നിയമത്തെ മാനിച്ചുകൊണ്ട് എല്ലാ ജനകീയ പ്രശ്നങ്ങളിലും ഇടപെടാനും അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാനും മാധ്യമപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
ഏറ്റുമുട്ടലിന് പകരം പരസ്പര സഹകരണത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശമാണ് ബഹ്റൈൻ മാധ്യമ പ്രവർത്തന മേഖലയെ വേറിട്ട് നിർത്തുന്നത്. പരിസ്ഥിതി വിഷയങ്ങളിൽ കൂടുതൽ താൽപര്യത്തോടെയാണ് ബഹ്റൈനിലെ മാധ്യമപ്രവർത്തകർ മുന്നോട്ടു പോകുന്നതെന്നും കാബിനറ്റ് വിലയിരുത്തി. മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും രാജ്യത്തിന് നൽകിക്കൊണ്ടിരിക്കുന്ന സേവനത്തിനും രാജ്യത്തിന്റെ യശസ്സുയർത്താൻ നടത്തുന്ന ശ്രമങ്ങൾക്കും പ്രത്യേകം അഭിവാദ്യം നേരുകയും ചെയ്തു. ആറാമത് ശൂറ കൗൺസിലിന്റെയും പാർലമെന്റിന്റെയും രണ്ടാം ഘട്ട തുടങ്ങുന്നതിന് രാജാവ് ഹമദ് ബിൻ ഈസ അംഗീകാരം നൽകിയതും നിയമനിർമാണ സഭകളും എക്സിക്യൂട്ടിവും തമ്മിലുള്ള ശക്തമായ സഹകരണം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും കാബിനറ്റ് വിലയിരുത്തി.
ബഹ്റൈനും ബ്രിട്ടനും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തമാക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സന്ദർശനം വഴിവെച്ചതായി കാബിനറ്റ് വിലയിരുത്തി. പ്രിൻസ് ചാൾസ് മൂന്നാമനുമായി നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും റോയൽ വിൻഡ്സർ എക്യൂസ്ട്രിയൻ മത്സരത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് പകരം പ്രിൻസ് സൽമാൻ പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു. കിരീടാവകാശിക്ക് നൽകിയ മനംനിറഞ്ഞ സ്വീകരണത്തിനും മികച്ച ആതിഥ്യമര്യാദക്കും ബ്രിട്ടന് കാബിനറ്റ് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
റോയൽ വിൻഡ്സർ എക്യൂസ്ട്രിയൻ മത്സരത്തിൽ ബഹ്റൈന്റെ സാന്നിധ്യവും മികച്ച പങ്കാളിത്തവും ആകർഷിക്കപ്പെട്ടു. സൗദി രാജകുടുംബാംഗം പ്രിൻസ് ബൻദർ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിന്റെ നിര്യാണത്തിൽ സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ് എന്നിവർ അനുശോചനം നേർന്നു. അൽ ഐൻ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാന്റെ നിര്യാണത്തിലും കാബിനറ്റ് അനുശോചിച്ചു.
മത്സരാത്മക റിപ്പോർട്ടുകളിലും സൂചകങ്ങളിലും ബഹ്റൈന്റെ പ്രകടനത്തെക്കുറിച്ച് മന്ത്രിതല സാമ്പത്തിക സമിതി നിർദേശങ്ങൾ സമർപ്പിച്ചു. വിവിധ ഇ-സേവനങ്ങളുടെ പ്രകടനങ്ങളെക്കുറിച്ച് കാബിനറ്റ് കാര്യ മന്ത്രിയുടെ റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
നഴ്സുമാർക്ക് അഭിവാദ്യങ്ങൾ നേർന്നു
മനാമ: അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ നഴ്സുമാർക്കും കാബിനറ്റ് അഭിവാദ്യങ്ങൾ നേർന്നു.
ഉത്തരവാദിത്ത ബോധത്തോടെ രോഗികളെ പരിചരിക്കുന്നതിലും അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനും നഴ്സുമാർ വഹിക്കുന്ന പങ്ക് വലുതാണെന്നും കാബിനറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.