ഹമദ് രാജാവിന്റെ അധ്യക്ഷതയിൽ മന്ത്രിസഭ ചേർന്നു
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ സഖീർ പാലസിൽ മന്ത്രിസഭ യോഗം ചേർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ വിവിധ മേഖലകളിലുണ്ടാക്കിയ വളർച്ചയെക്കുറിച്ച് ചർച്ച ചെയ്തു.
പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പ്രവർത്തനങ്ങളിൽ ഹമദ് രാജാവ് മതിപ്പ് രേഖപ്പെടുത്തി.
രാജ്യത്തിന്റെ വളർച്ചയിലും വികസനത്തിലും പങ്കാളികളാകാനും എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ഉർദുഗാനെ ഹമദ് രാജാവ് അഭിനന്ദിച്ചു
മനാമ: വീണ്ടും തെരഞ്ഞെടുക്കപ്പെട്ട തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവ് അഭിനന്ദിച്ചു. തുർക്കിയ ജനതയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് പ്രസിഡന്റ് ഉർദുഗാന് കഴിയട്ടെ എന്ന് അഭിനന്ദന സന്ദേശത്തിൽ രാജാവ് ആശംസിച്ചു. ബഹ്റൈൻ-ടർക്കിഷ് ബന്ധങ്ങൾ ആഴത്തിലുള്ളതാണ്.
തുർക്കിയയുമായുള്ള ബന്ധങ്ങളും സഹകരണവും എല്ലാ തലങ്ങളിലും വർധിപ്പിക്കുന്നതിന് രാജ്യം സന്നദ്ധമാണെന്നും ഹമദ് രാജാവ് സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.