മന്ത്രിസഭ യോഗം: കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത വേണം
text_fieldsമനാമ: കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം പിന്തുണ പ്രഖ്യാപിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്ന് വിലയിരുത്തുകയും പ്രതിരോധ വാക്സിന് സ്വീകരിക്കാന്‍ ജനങ്ങൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഓരോരുത്തരും ജാഗ്രത പുലർത്തണം. ഇക്കാര്യത്തില്‍ അലംഭാവമരുതെന്ന് കാബിനറ്റ് ഓര്‍മിപ്പിച്ചു.
സാധ്യമായ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായ രൂപത്തില്‍ തുടരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. ബഹ്റൈെൻറ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതില്‍ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിെൻറ സേവനം മഹത്തരമാണെന്ന് മന്ത്രിസഭ വിലയിരുത്തി.
ബി.ഡി.എഫ് രൂപതവത്കരണത്തിെൻറ 53 വര്‍ഷം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് രാജ്യത്തിനായി സൈനിക വ്യൂഹം നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ അനുസ്മരിച്ചത്. ബി.ഡി.എഫില്‍ അണിചേര്‍ന്നിട്ടുള്ള സൈനികർക്ക് മന്ത്രിസഭ അഭിവാദ്യങ്ങള്‍ നേര്‍ന്നു. രാജ്യത്തിെൻറ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ബി.ഡി.എഫ് നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് പ്രിന്‍സ് സല്മാന് പറഞ്ഞു.
ദേശീയ തീവ്രവാദ ലിസ്്റ്റ് സംബന്ധിച്ച് നിയമ കാര്യ, മന്ത്രിതല സമിതി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ കാബിനറ്റ് അംഗീകരിച്ചു. സുരക്ഷ സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും തീവ്രവാദം അമര്‍ച്ച ചെയ്യുന്നതിനും അതിനുവേണ്ടിയുള്ള ഫണ്ടിങ് നിര്‍ത്തലാക്കുന്നതിനും അപകടകരമായ ആയുധങ്ങളുടെ നിര്‍വ്യാപനം ഉറപ്പക്കാനും സാധിക്കണമെന്ന് സമിതി നിര്‍ദേശിച്ചിരുന്നു.
കോവിഡ് മൂലം പ്രവര്‍ത്തനം മരവിച്ച സ്വകാര്യ മേഖലയിലെ കമ്പനികളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ വേതനത്തിെൻറ 50 ശതമാനം തംകീന്‍ തൊഴില്‍ ഫണ്ടില്‍ നിന്നും നല്കാന് കാബിനറ്റ് അംഗീകാരം നല്കി. ഇത്തരം കമ്പനികളെ മൂന്ന് മാസത്തേക്ക് മുനിസിപ്പല്‍ ഫീസ് അടക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ടൂറിസം മേഖലയിലെ സ്ഥാപനങ്ങളാണെങ്കില്‍ ടൂറിസം ഫീസും ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും ഇക്കണോമിക് വിഷന്‍ 2030 ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നേടിയെടുക്കാനുമുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.