മന്ത്രിസഭ യോഗം: മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദേശം
text_fieldsമനാമ: മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ മന്ത്രിസഭ യോഗത്തില്‍ നിര്‍ദേശം നല്കി. ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാനും അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ പരിഷ്കരണ പദ്ധതി എല്ലാമേഖലയിലും വളര്‍ച്ച ഉറപ്പാക്കുന്നതാണ്. രാജ്യത്തിെൻറ വളര്‍ച്ചക്കും വികസനത്തിനും മെച്ചപ്പെട്ട ഭാവിക്കുമായി ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. മന്ത്രിമാര്‍ ചുമതല ഭംഗിയായി നിര്‍വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പ്രവര്‍ത്തന മികവ് നേടാനും മത്സരാധിഷ്ഠിതമായ ശ്രമങ്ങളുണ്ടാകണം. പാര്‍ലമെൻറും സര്‍ക്കാറും തമ്മില്‍ ശരിയായ സഹകരണം പദ്ധതികള്‍ വിജയത്തിലെത്തിക്കുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൂതി വിമതരുടെ നിരന്തര അക്രമണത്തിന് വിധേയമാവുന്ന സൗദി അറേബ്യക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. മേഖലയുടെ സമാധാനവും ശാന്തിയും സാധ്യമാക്കുന്നതില്‍ സൗദിയുടെ പങ്ക് ശ്രദ്ധേയമാണ്. ജമാല്‍ ഖശോഗിയുടെ വധത്തെ സംബന്ധിച്ച് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രസ്താവനക്കെതിരെയാണ് ബഹ്റൈെൻറ നിലപാടെന്നും മന്ത്രിസഭ വ്യക്തമാക്കി. ഖശോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി ഭരണാധികാരികള്‍ക്കെതിരെയുള്ള യു.എസ് വിദേശകാര്യ മന്ത്രാലയത്തിെൻറ പരാമര്‍ശങ്ങള്‍ മന്ത്രിസഭ തള്ളിക്കളഞ്ഞു.
ഫാര്‍മസികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് അംഗീകാരം നല്കി. സമൂഹത്തിെൻറ സുരക്ഷ കണക്കിലെടുത്ത് ചില മരുന്നുകളുടെ വില്പനയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഭേദഗതി. മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദേശങ്ങള്‍ക്കും കാബിനറ്റ് അംഗീകാരം നല്കി. മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ശിക്ഷാ വിധികളില്‍ മാറ്റം വരുത്താനുള്ള മിനിസ്റ്റീരിയല്‍ സമിതി നിര്‍ദേശത്തിനും അംഗീകാരമായി. പരിസ്ഥിതി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അറബ് വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. യു.എ.ഇയിലുള്ള ബഹ്റൈനികള്‍ക്ക് സേവനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ദുബൈയില്‍ പ്രത്യേക കോണ്‍സുലേറ്റ് സ്ഥാപിക്കാനുള്ള വിദേശകാര്യ മന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചു. യുവജന, കായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഗ്രാന്റ് നല്‍കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.