മന്ത്രിസഭ: യുവാക്കളുടെ ശാക്തീകരണത്തിന് കിങ് ഹമദ് അവാര്‍ഡ് കാരണമാകും
text_fieldsമനാമ: യുവാക്കളുടെ ശാക്തീകരണത്തിന് കിങ് ഹമദ് അവാര്‍ഡ് ശക്തിപകരുമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ യുവാക്കളുടെ ശക്തി സുസ്ഥിര വികസനത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാമത് കിങ് ഹമദ് യൂത്ത് എംപവര്‍മെൻറ് അവാര്‍ഡ് നേടിയ യുവാക്കളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
സര്‍ക്കാര്‍ ഇന്നവേഷെൻറ മൂന്നാമത് മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു. സര്‍ക്കാറിെൻറ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇതു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗം വിലയിരുത്തി. പുതിയ ആശയങ്ങള്‍ സര്‍ക്കാറിെൻറ പ്രവര്‍ത്തനമികവിനായി ഉപയോഗപ്പെടുത്തുമെന്ന് പ്രിന്‍സ് സല്മാന് വ്യക്തമാക്കി. 41ാമത് ജി.സി.സി ഉച്ചകോടി സൗദിയില്‍ നടക്കുന്നതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഉച്ചകോടി പ്രതീക്ഷിച്ച വിജയം കൈവരിക്കട്ടെയെന്നും ആശംസിച്ചു.
ദേശീയ ബഹിരാകാശ ശാസ്ത്ര അതോറിറ്റി സ്ഥാപിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള ഉത്തരവിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണ കാര്യ മന്ത്രാലയ സമിതിയുടെ നിര്‍ദേശം കാബിനറ്റ് ചര്‍ച്ച ചെയ്തു. അതിര്‍ത്തി സുരക്ഷ, ഗതാഗതം എന്നീ മേഖലകളില്‍ യു.എസും ബഹ്റൈനും തമ്മില്‍ സഹകരിക്കുന്നതിനുള്ള കരാറിലൊപ്പിടാന്‍ മന്ത്രിസഭ അംഗീകാരം നല്കി.
സര്‍ക്കാര്‍ ഇന്നവേഷന്‍ മത്സരത്തിെൻറ അവസാന ഘട്ടത്തില്‍ യോഗ്യത നേടിയ ആശയങ്ങളെക്കുറിച്ച ഏകോപന സമിതിയുടെ മെമ്മോറാണ്ടം ചര്‍ച്ച ചെയ്തു. ഒന്നും രണ്ടും തലങ്ങളില്‍ വിജയിച്ച ആശയങ്ങള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തന പുരോഗതിയും ചര്‍ച്ചയായി. 2020ല്‍ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ മുന്‍ഗണന ക്രമത്തെക്കുറിച്ച് ധനകാര്യ മന്ത്രി വിശദീകരിച്ചു. സാമ്പത്തികച്ചെലവ് കുറക്കുന്ന രൂപത്തില്‍ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൃത്യത ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.