ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ദേശീയ ദിനാശംസകള്‍ നേര്‍ന്ന് മന്ത്രിസഭ
text_fieldsമനാമ: ബഹ്റൈന്‍ ദേശീയ ദിനത്തിെൻറ പശ്ചാത്തലത്തില്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല് ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫക്കും ബഹ്റൈന്‍ ജനതക്കും മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു.
ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ൈലനില്‍ ചേര്‍ന്ന യോഗത്തില്‍ ഹമദ് രാജാവ് അധികാരമേറ്റെടുത്തതിെൻറ 20ാം വാര്‍ഷികവും സമുചിതമായി ആഘോഷിക്കുന്നത് അഭിമാനകരമാണെന്ന് വിലയിരുത്തി.
വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടം അത്ഭുതാവഹമാണെന്നും ഹമദ് രാജാവിെൻറ ഭരണ കാലത്ത് ബഹ്റൈന്‍ പുരോഗതി പ്രാപിക്കുന്നതായും വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ക്കും പ്രവാസി സമൂഹത്തിനും കോവിഡ് വാക്സിന് സൗജന്യമായി നല്‍കാനുള്ള ഹമദ് രാജാവിെൻറ നിര്‍ദേശത്തെ കാബിനറ്റ് പിന്തുണച്ചു. രാജ്യത്തുള്ള മുഴുവനാളുകളുടെയും ആരോഗ്യ സംരക്ഷണത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയും നന്ദിയും രേഖപ്പെടുത്തി. ബഹ്റൈന്‍ പൊലീസ് ദിനത്തോടനുബന്ധിച്ച്, ആഭ്യന്തര മന്ത്രാലയത്തില്‍ സേവനം ചെയ്യുന്ന മുഴുവനാളുകള്‍ക്കും കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. ഇസ്രായേലും മൊറോക്കോയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനത്തെയും കാബിനറ്റ് സ്വാഗതം ചെയ്തു. മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്നും മന്ത്രിസഭ പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.