കോഴിക്കോേട്ടക്ക് 180 യാത്രക്കാർ; എല്ലാവർക്കും ടിക്കറ്റ് നൽകി
text_fieldsമനാമ: പ്രവാസികളെ തിരിച്ചുകൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്ന് കോഴിക്കോേട്ടക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ മുഴുവൻ യാത്രക്കാർക്കും ടിക്കറ്റ് നൽകി. 180 മുതിർന്നവരും നാല് കൈക്കുഞ്ഞുങ്ങളുമാണ് ഇൗ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നത്. വെള്ളിയാഴ്ച 177 യാത്രക്കാരുമായി കൊച്ചിയിലേക്കുള്ള വിമാനം പുറപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ട് 4.30നാണ് ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് വിമാനം പുറപ്പെടുക. ഇന്ത്യൻ സമയം രാത്രി 11.20ന് കോഴിക്കോെട്ടത്തും. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് പട്ടികയിൽ ഇടം ലഭിച്ചവരിൽ അധികവും.
ഇന്ത്യൻ എംബസിയിൽ സജ്ജീകരിച്ച എയർ ഇന്ത്യയുടെ താൽക്കാലിക ഒാഫിസിൽ ശനിയാഴ്ച രാവിലെ 10നാണ് ടിക്കറ്റ് വിതരണം തുടങ്ങിയത്. ഒരു ദിവസം കൊണ്ടുതന്നെ എല്ലാവർക്കും ടിക്കറ്റ് കൊടുക്കാനായി. യാത്രക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ എംബസിയിൽനിന്ന് വിളിച്ചറിയിച്ചിരുന്നു. ഒാരോരുത്തർക്കും നിശ്ചിത സമയം കൊടുത്തിരുന്നെങ്കിലും പലരും വളരെ നേരത്തെതന്നെ എത്തി ക്യൂ നിന്നു. അതിനാൽ, പൊരിവെയിലിൽ മണിക്കൂറുകളോളം പലർക്കും കാത്തുനിൽക്കേണ്ടി വന്നു. മേയ് 13 വരെയുള്ള ആദ്യ ഘട്ടത്തിൽ ഇൗ രണ്ട് വിമാനങ്ങളാണ് ബഹ്റൈനിൽനിന്ന് ഏർപ്പെടുത്തിയിരുന്നത്. രണ്ടാംഘട്ടത്തിൽ കൂടുതൽ വിമാനങ്ങളുണ്ടാകുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.