കോൾ സെന്റർ സേവനം മെച്ചപ്പെടുത്തും; ടോട്ടൽ സി.എക്സുമായി ഇ.ഡബ്ല്യു.എ സഹകരണം
text_fieldsമനാമ: കോൾ സെന്റർ സേവനം മെച്ചപ്പെടുത്താൻ ടോട്ടൽ സി.എക്സ് കമ്പനിയുമായി സഹകരിക്കാൻ ജല, വൈദ്യുത അതോറിറ്റി കരാറിൽ ഒപ്പുവെച്ചു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതടക്കമുള്ള പരിഷ്കരണങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതായി അതോറിറ്റി ചെയർമാൻ കമാൽ ബിൻ അഹ്മദ് അറിയിച്ചു. ചടങ്ങിൽ വൈദ്യുതി, ജലകാര്യ മന്ത്രി യാസിർ ഹുമൈദാൻ സന്നിഹിതനായിരുന്നു.
ഏറ്റവും മെച്ചപ്പെട്ട രൂപത്തിൽ ഉപഭോക്തൃ സേവനം നൽകുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന തരത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ ടോട്ടൽ സി.എക്സ് സഹകരണം വഴി സാധ്യമാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു. എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും ഉയർന്ന നിലവാരമുള്ള ഉപഭോക്തൃ സേവനങ്ങൾ നൽകുന്നതിന് ഇ.ഡബ്ല്യു.എയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ടോട്ടൽ സി.എക്സ് സി.ഇ.ഒ അൽ ജലഹ്മ സന്തോഷം രേഖപ്പെടുത്തി. കോൾ സെന്റർ വഴി ഇ.ഡബ്ല്യു.എ വരിക്കാർക്ക് വെള്ളം, വൈദ്യുതി എന്നിവ ഉൾപ്പെടെ സേവനങ്ങൾ നൽകുന്നു. സായിദ് ടൗണിലും മുഹറഖിലും സേവന കേന്ദ്രങ്ങൾ നിലവിലുണ്ട്.
bahrain.bh വഴിയുള്ള ഇ-സേവനങ്ങളും ഉൾപ്പെടെ മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും ഇ.ഡബ്ല്യു.എ വരിക്കാർക്ക് സേവനങ്ങൾ നൽകുന്നു. അപ്പോയിൻമെന്റ് ബുക്ക് ചെയ്ത് വരിക്കാർക്ക് വിഡിയോ കാളിലൂടെ വെർച്വൽ ബ്രാഞ്ച് സേവനങ്ങളും പ്രയോജനപ്പെടുത്താം. പ്രായമായവർക്കും വികലാംഗർക്കും വേണ്ടി ഹോം സേവനങ്ങൾ നൽകാനായി ഇ.ഡബ്ല്യു.എ പ്രത്യേകം ഒരു ടീമിനെ നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.