Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകലാലയത്തി​ന്‍റെ...

കലാലയത്തി​ന്‍റെ മുഖമായി 'കാമ്പസ്​ വേൾഡ്​'

text_fields
bookmark_border
കലാലയത്തി​ന്‍റെ മുഖമായി കാമ്പസ്​ വേൾഡ്​
cancel
camera_alt

ഗൾഫ്​ മാധ്യമവും ഇന്ത്യൻ സ്​കൂളും ചേർന്ന്​ പുറത്തിറക്കുന്ന കുട്ടികളുടെ പത്രം കാമ്പസ്​ വേൾഡ്​ മുൻ എം.പി ഹസൻ ബുക്കാമ്മാസ് പ്രകാശനം ചെയ്യുന്നു

മനാമ: വാർത്തകളുടെ ലോകത്തേക്ക്​ വിദ്യാർഥികളെ കൈപിടിച്ചുനടത്തുന്നതിന്​ ഗൾഫ്​ മാധ്യമം ആവിഷ്കരിച്ച കുട്ടികളുടെ പത്രം 'കാമ്പസ്​ വേൾഡ്​' പുറത്തിറങ്ങി. കേരള കാത്തലിക്​ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ എം.പിയും ബഹ്​റൈൻ വൊളന്‍ററി വർക് അസോസിയേഷൻ ഓണററി പ്രസിഡന്‍റുമായ ഹസൻ ബുക്കാമ്മാസ്​ പത്രത്തി​ന്‍റെ പ്രകാശനം നിർവഹിച്ചു.

ഇന്ത്യൻ സ്​കൂൾ ചെയർമാൻ പ്രിൻസ്​ നടരാജൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഇന്ത്യൻ സ്​കൂൾ ബഹ്​റൈൻ വിദ്യാർഥികളാണ്​ 'കാമ്പസ്​ വേൾഡ്​' പത്രത്തി​ന്‍റെ പിന്നിൽ പ്രവർത്തിച്ചത്​. വാർത്തകൾ തയാറാക്കിയതും എഡിറ്റ്​ ചെയ്തതും വിദ്യാർഥികൾ തന്നെയാണ്​. വിദ്യാർഥികളുടെ സർഗാത്​മക കഴിവുകൾ സമൂഹത്തിന്​ മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ 'കാമ്പസ്​ വേൾഡ്'​ ആവിക്​രിച്ചിരിക്കുന്നത്​.

പ്രകാശന ചടങ്ങിൽ ഗൾഫ്​ മാധ്യമം എക്​സിക്യൂട്ടിവ്​ കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. കാമ്പസ്​ വേൾഡ്​ സ്​കൂൾ എഡിറ്റർ ശ്രീസദൻ, സ്​റ്റുഡന്‍റ് എഡിറ്റർ മീനാക്ഷി ഗോബിക്കണ്ണൻ, കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഫിറ്റ്​ജീ ഇന്ത്യ സെന്‍റർ ​കോഓഡിനേറ്റർ അനിരുദ്ധ ബരൻവാൾ, അലി റാഷിദ്​ അൽ അമീൻ കമ്പനി സെയിൽസ്​ ആന്‍റ്​ മാർക്കറ്റിങ്​ മാനേജർ എസ്​.ജി അബ്രഹാം, വയാക്ലൗഡ്​ കോർപറേറ്റ്​ അക്കൗണ്ട്​ മാനേജർ ജിയോ മാത്യു എന്നിവർ സംസാരിച്ചു.


എഡിറ്റോറിയൽ ടീം അംഗങ്ങളായ ജ്യോത്സന കെ. പ്രശാന്ത്​, സിയ കിഷോർ എന്നിവർ 'കാമ്പസ്​ വേൾഡ്'​ അനുഭവങ്ങൾ പങ്കുവെച്ചു. ഹസൻ ബുക്കാമ്മാസിനുള്ള മൊമെ​ന്‍റോ ജമാൽ ഇരിങ്ങൽ സമ്മാനിച്ചു. കാമ്പസ്​ വേൾഡ്​ എഡിറ്റോറിയൽ ടീം അംഗങ്ങളായ വിദ്യാർഥികൾക്കുള്ള​ സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഗൾഫ്​ മാധ്യമം റസിഡന്‍റ്​ മാനേജർ ജലീൽ അബ്​ദുല്ല, സ്കൂൾ ഭരണസമിതി അംഗങ്ങളായ സജി ആന്‍റണി, ജയഫർ മൈ​ദാനി, എൻ.എസ്.​ പ്രേമലത, അഡ്വ. ബിനു മണ്ണിൽ വർഗീസ്​, മുഹമ്മദ്​ ഖുർഷിദ്​ ആലം, എം.എൻ. രാജേഷ്​, സജി ജോർജ്​, അജയ കൃഷ്ണൻ, ദീപക്​ ഗോപാലകൃഷ്ണ, ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ്​ പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ്​ പ്രതിനിധി ജോൺസൺ കെ. ദേവസി, ഗൾഫ്​ മാധ്യമം എക്സിക്യുട്ടീവ്​ കമ്മിറ്റി അംഗങ്ങളായ ഇ.കെ. സലീം, സഈദ്​​​ റമദാൻ നദ്​വി, എം. അബ്ബാസ്​, എം.എം. സുബൈർ, സി. ഖാലിദ്​ എന്നിവർ പ​ങ്കെടുത്തു.

വിദ്യാർഥി പ്രതിനിധി ലിയോ തോമസ്​ ഡൊമിനിക്​ സ്വാഗതവും ഗൾഫ്​ മാധ്യമം ബ്യൂറോ ചീഫ്​ സിജു ജോർജ്​ നന്ദിയും പറഞ്ഞു. ഷദ ഷാജി പരിപാടി നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainCampus World
News Summary - 'Campus World' as the face of college
Next Story