ഇവിടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയുമോ?
text_fields?നാട്ടിൽ രജിസ്റ്റർ വിവാഹം ചെയ്യുന്നതുപോലെ ഇവിടെ നടത്താൻ സാധിക്കുമോ? കഴിയുമെങ്കിൽ ആരുടെ മുമ്പാകെയാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കുക. എന്തെല്ലാം രേഖകൾ നൽകണം.
സുനിൽ കുമാർ
•ഇവിടെ രജിസ്റ്റർ വിവാഹം നടത്തുന്നത് കോടതിയുടെ ഭാഗമായ നോട്ടറികൾ ആണ്. നേരത്തെ പബ്ലിക് നോട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പ്രൈവറ്റ് നോട്ടറിയുമുണ്ട്. വിവാഹം കഴിക്കുന്ന രണ്ടുപേരും രണ്ട് സാക്ഷികളും നോട്ടറി ഒാഫിസിൽ പോകണം. ഇനിപറയുന്ന രേഖകളും ഹാജരാക്കണം:
1. പാസ്പോർട്ടും സി.പി.ആറും
2. തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ
സർട്ടിഫിക്കറ്റ്
3. ഇന്ത്യൻ എംബസിയുടെ നോ
ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
4. മെഡിക്കൽ റിപ്പോട്ട്
നേരത്തെ വിവാഹം കഴിച്ചില്ലെന്നുള്ള ഒരു രേഖയും മുസ്ലിംകൾ അല്ലാത്തവർക്ക് വേണ്ടി വരും. ഇൗ രേഖ പള്ളിയിൽനിന്നോ ക്ഷേത്രത്തിൽനിന്നോ ലഭിക്കും. ഇവിടെ രജിസ്റ്റർ ചെയ്യുന്ന വിവാഹ സർട്ടിഫിക്കറ്റ് ഇവിടുത്തെ വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റ് ചെയ്ത് തരും. തുടർന്ന് ഇന്ത്യൻ എംബസിയും അറ്റസ്റ്റ് ചെയ്താൽ എല്ലാ കാര്യത്തിനും നൽകാൻ സാധിക്കും. നാട്ടിൽ പോകുേമ്പാൾ വിവാഹം രജിസ്റ്റർ ചെയ്യാനും ഇൗ രേഖ മതി. ഇൗ രേഖയുടെ ഇംഗീഷ് പരിഭാഷയും വേണം.
?എെൻറ ഒരു കൈവിരൽ അപകടത്തിൽ നഷ്ടമായി. അതിെൻറ മെഡിക്കൽ സർട്ടിഫിക്കറ്റ് സൽമാനിയ ഹോസ്പിറ്റലിൽനിന്നും ലഭിച്ചു. അത് കമ്പനിക്ക് കൊടുത്തിട്ട് ഒരു വർഷമായി. ഇതുവരെ നഷ്ടപരിഹാരം ഒന്നും ലഭിച്ചില്ല. അതിന് എന്താണ് ചെയ്യാൻ കഴിയുക?
മുഹമ്മദ് ഹനീഫ
•താങ്കളുടെ കേസ് ഗോസി സംബന്ധമായതുകൊണ്ട് കമ്പനിക്ക് മാത്രമേ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കാൻ കഴിയൂ. താങ്കളുടെ കമ്പനിയിൽ ഗോസിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തിയോട് അതിനെപ്പറ്റി തിരക്കാൻ പറയുകയല്ലാതെ ഒന്നും ചെയ്യാൻ സാധിക്കുകയില്ല. ഗോസിയിൽ കേസ് കൊടുത്തിട്ടുണ്ടെങ്കിൽ അതിനുള്ള നഷ്ടപരിഹാരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.