ചികിത്സയിൽ പിഴവ് സംഭവിച്ചാൽ പരാതി നൽകാമോ?
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?ആശുപത്രിയിലെ ചികിത്സയിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ രോഗി ഏത് അധികാരികളെയാണ് സമീപിക്കേണ്ടത്. പരാതി കോടതിയിലാണോ നൽകേണ്ടത്. അതോ വേറെ ഏതെങ്കിലും അധികാരികളെ സമീപിക്കണോ- ഒരു വായനക്കാരൻ
ചികിത്സയിലുണ്ടാകുന്ന പിഴവ് സംബന്ധിച്ച പരാതികൾ, ഏതെങ്കിലും ഹോസ്പിറ്റലിനെതിരായ പരാതികൾ ഇവ നൽകാൻ ബഹ്റൈനിൽ സംവിധാനമുണ്ട്. നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എൻ. എച്ച്. ആർ.എയെ ഇതിനായി സമീപിക്കേണ്ടത്.
എൻ.എച്ച്.ആർ.എ തുടർ നടപടികളെടുക്കും. ആദ്യം അന്വേഷണത്തിനായി ഒരു കമ്മിറ്റിയെ നിയമിക്കും. ഈ കമ്മിറ്റിക്കായിരിക്കും ചുമതല. പരാതി നൽകുമ്പോൾ എല്ലാ വിവരങ്ങളും രേഖപ്പെടുത്താൻ മറക്കരുത്. മാത്രമല്ല എല്ലാ ആശുപത്രി രേഖകളും സമർപ്പിക്കുകയും വേണം.
?എന്റെ സ്നേഹിതൻ നേരത്തേ ബഹ്റൈനിലുണ്ടായിരുന്നു. ഇപ്പോൾ വേറെ ഒരു രാജ്യത്ത് ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന് ബഹ്റൈനിൽനിന്നുള്ള പൊലീസ് ക്ലിയറൻസ് ആവശ്യമുണ്ട്. ഇത് എങ്ങനെയാണ് ലഭിക്കുന്നത്- രമേഷ്
പൊലീസ് / സി.ഐ.ഡി ക്ലിയറൻസിന് ഓൺലൈൻ വഴി അപേക്ഷിക്കാൻ കഴിയും. ഓൺലൈനായി ക്ലിയറൻസ് സർട്ടിഫിക്കറ്റ് അപേക്ഷകന് ലഭിക്കുകയും ചെയ്യും. ഇവിടെ ഉണ്ടായിരുന്ന സി.പി.ആർ ഉപയോഗിച്ച് www.bahrain.bh എന്ന പോർട്ടൽ മുഖേന അപേക്ഷ നൽകാൻ സാധിക്കും.
അപേക്ഷ നൽകുമ്പോൾ ഫോട്ടോയും നൽകണം. ഏത് ആവശ്യത്തിനാണ് ക്ലിയറൻസ് വേണ്ടതെന്ന് രേഖപ്പെടുത്തണം. ആവശ്യങ്ങളുടെ പട്ടിക ഓൺലൈനിൽ കൊടുത്തിട്ടുണ്ട്. ബഹ്റൈനിന്റെ പുറത്തുനിന്ന് അപേക്ഷ നൽകുന്നതിന് ഓൺലൈനിൽ പ്രത്യേക സെക്ഷനുണ്ട്. അത് വേണം ഉപയോഗിക്കാൻ. അതുപോലെ സർട്ടിഫിക്കറ്റ് ഓൺലൈനായി വേണമെന്നും രേഖപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.