കാൻസർ കെയർ ഗ്രൂപ് മെഡിക്കൽ സെമിനാറും ചെക്കപ്പും ആഗസ്റ്റിൽ
text_fieldsമനാമ: ആലിയിലെ കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു കാൻസർ കെയർ ഗ്രൂപ് മെഡിക്കൽ സെമിനാറും സ്പെഷലിസ്റ്റ് മെഡിക്കൽ ചെക്കപ്പും ആഗസ്റ്റ് ആദ്യവാരത്തിൽ സംഘടിപ്പിക്കുന്നു.
ഈ മെഡിക്കൽ പരിപാടിയുടെയും നവംബർ മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന കാൻസർ കെയർ ഗ്രൂപ്പിന്റെ വാർഷിക ആഘോഷങ്ങളുടെയും ഒരുക്കങ്ങൾ ചർച്ച ചെയ്യുവാൻ തിങ്കളാഴ്ച ബഹ്റൈൻ കേരളീയ സമാജം രവി പിള്ള ഹാളിൽ വൈകുന്നേരം എട്ടിന് നടക്കുന്ന യോഗത്തിൽ കാൻസർ കെയർ ഗ്രൂപ് അംഗങ്ങളെയും അഭ്യുദയകാംക്ഷികളേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ ജനൽ സെക്രട്ടറി കെ.ടി. സലിം എന്നിവർ അറിയിച്ചു.
ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ അഡ്വ. പോൾ സെബാസ്റ്റിയനും ഭാര്യ ലിസി പോൾ സെബാസ്റ്റിനും യാത്രയയപ്പും യോഗത്തിൽവെച്ച് നടക്കും.
ബഹ്റൈനിലെ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ ഐലൻഡ് ടോപ്പേർ ആയ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി കൃഷ്ണ ആർ. നായരരെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂളിൽനിന്നും ടോപ്പർ ആയ വീണ കിഴക്കത്തിലിനേയും അനുമോദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.