കാൻസർ കെയർ ഗ്രൂപ് മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെമിനാർ
text_fieldsമനാമ: കാൻസർ കെയർ ഗ്രൂപ് നടത്തിവരുന്ന വിവിധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ബഹ്റൈൻ സിവിൽ ഡിഫൻസ് സ്റ്റാഫുകൾക്കുവേണ്ടി മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെമിനാറും വർക്ക്ഷോപ്പും സംഘടിപ്പിച്ചു. സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ (പൈലറ്റ്) അലി മുഹമ്മദ് അൽ കബൈസി സ്വാഗതം പറഞ്ഞു.
സെമിനാറിൽ കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ ബ്രെസ്റ്റ് കാൻസർ ബോധവത്കരണ ക്ലാസെടുത്തു. കാര്യക്ഷമമായ ഒരുക്കങ്ങൾക്ക് അദ്ദേഹം സിവിൽ ഡിഫൻസിന് നന്ദി രേഖപ്പെടുത്തി.
ഹസ്നിയ കരീമി, ഫാത്തിമ അബ്ദുല്ല എന്നിവരും ഷീ മെഡിക് ഫസ്റ്റ് റെസ്പോണ്ടർ ടീം അംഗങ്ങളും പ്രാഥമിക ചികിത്സയുടെ കാര്യങ്ങൾ വിശദീകരിക്കുകയും കാർഡിയോ പൾമിണറി റെസസിറ്റേഷൻ (സി.പി.ആർ) നൽകുന്ന പ്രായോഗിക രീതി പരിശീലിപ്പിക്കുകയും ചെയ്തു.
സ്പെഷലൈസ്ഡ് നഴ്സിങ് സ്പെഷലിസ്റ്റ് ഇസ ഹസ്സൻ വിവിധ കാരണങ്ങളാൽ പലതിനും അടിമപ്പെട്ടുപോകുന്നവരെ എങ്ങനെ അതിൽനിന്നും മോചിപ്പിക്കാം എന്നതു സംബന്ധിച്ച് സംസാരിച്ചു.
സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഖലീഫ ബിൻ ഖദീർ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ കേണൽ ഖാലിദ് ഖലീഫ അൽ കാബി, സെക്രട്ടറി ജനറൽ ഷറഫ് അൽ കുഞ്ഞി തുടങ്ങി സിവിൽ ഡിഫൻസിലെ അമ്പതോളം സ്റ്റാഫുകളും കാൻസർ കെയർ ഗ്രൂപ്പിന്റെ പതിനഞ്ചോളം അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.