കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മക്ക് പുതിയ നേതൃത്വം
text_fieldsമനാമ: കനോലി നിലമ്പൂർ കൂട്ടായ്മ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഷബീർ മുക്കൻ, ജനറൽ സെക്രട്ടറി ആർ.പി. രജീഷ്, ട്രഷറർ ജംഷിദ് വളപ്പൻ, വൈസ് പ്രസിഡന്റുമാരായി അദീബ് ചെറുനാലകത്ത്, സാജൻ ചെറിയാൻ, ജോയന്റ് സെക്രട്ടറിമാരായി തസ്ലിം തെന്നാടൻ, സി.പി. ഹാരിസ്, എന്റർടെയ്ൻമെന്റ് കൺവീനർ അരുൺ കൃഷ്ണ, ചാരിറ്റി കൺവീനർ റസാഖ് കരുളായി, സ്പോർട്സ് വിങ് കൺവീനർ ആഷിഫ് വടപുറം, മീഡിയ ആൻഡ് ജോബ് സെൽ കൺവീനർ അൻവർ നിലമ്പൂർ എന്നിവരെ തെരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപവത്കരിച്ചു.
വൈസ് പ്രസിഡന്റ് സുബിൻ മൂത്തേടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനു തറയത്ത് ഭരണസമിതിയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ തോമസ് വർഗീസ് ചുങ്കത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ യോഗത്തിൽ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.