കനോലിയൻസ് കപ്പ് സീസൺ 2: ലാ ഗ്യാലക്സി വഴിക്കടവ് ജേതാക്കൾ
text_fieldsമനാമ: കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കനോലിയൻസ് കപ്പ് സീസൺ 2 ഇന്റേണൽ ഫുട്ബാൾ ടൂർണമെന്റിൽ ലാ ഗ്യാലക്സി വഴിക്കടവ് ജേതാക്കളായി. ബ്ലൂസ്റ്റാർ നിലമ്പൂർ റണ്ണറപ്പും റോയൽ എഫ്.സി വണ്ടൂർ ഫെയർ പ്ലേ അവാർഡും നേടി. ഫുട്ബാൾ മത്സരം അസീൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
സ്ഥാപക പ്രസിഡന്റ് സലാം മമ്പാട്ടുമൂല, കെ.എഫ്.എ പ്രസിഡന്റ് അബ്ദുൽ സലാം ചാത്തോളി, കെ.എഫ്.എ ട്രഷറർ തസ്ലിം തെന്നാടൻ, മുൻ ചുങ്കത്തറ പഞ്ചായത്ത് മെംബർ ജോർജ് ഡാനിയേൽ എന്നിവർ അതിഥികളായിരുന്നു. ജേതാക്കൾക്ക് പ്രസിഡന്റ് ഷബീർ മൂക്കനും സെക്രട്ടറി ആർ.പി. രജീഷും ട്രോഫി കൈമാറി. റണ്ണേഴ്സ് കപ്പ് ട്രോഫി എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എൻ. അദീബും ജോജി പുന്നൂസും ഫെയർ പ്ലേ അവാർഡ് ട്രഷറർ ജംഷീദ് വളപ്പനും ടീമുകൾക്ക് കൈമാറി.
റഫറി സൽമാൻ മത്സരം നിയന്ത്രിച്ചു. ടോപ് സ്കോറർ താഹ (ലാ ഗാലക്സി വഴിക്കടവ് എഫ്.സി), ബെസ്റ്റ് െപ്ലയർ ഖലീൽ (ലാ ഗാലക്സി വഴിക്കവടവ് എഫ്.സി), ഡിഫൻഡർ ഫർഹാൻ (ബ്ലൂസ്റ്റാർ, നിലമ്പൂർ), മാനേജർ സുബിൻ ദാസ് (ലാ ഗാലക്സി വഴിക്കടവ് എഫ്.സി), ഗോൾ കീപ്പർ സുഭാഷ് (ഫ്രണ്ട്സ് കാളികാവ്) എന്നിവർ സമ്മാനം കരസ്ഥമാക്കി. ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ ടൂർണമെന്റിന് മെഡിക്കൽ സപ്പോർട്ട് നൽകി.
ഖമീസ് ജുവാന്റസ് അരീന ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ മാമാങ്കത്തിൽ റോയൽ എഫ്.സി വണ്ടൂർ, ടൗൺ ടീം കരുളായി, ബ്ലൂ സ്റ്റാർ നിലമ്പൂർ, ഫ്രണ്ട്സ് കാളികാവ്, എഫ്.സി വാരിയേഴ്സ് ചുങ്കത്തറ, ലാ ഗാലക്സി വഴിക്കടവ് എഫ്.സി എന്നീ ടീമുകൾ മാറ്റുരച്ചു. സ്പോട്സ് വിങ് കൺവീനർ ആഷിഫ് വടപുറം, ടൂർണമെന്റ് കോഓഡിനേറ്റർ മനു തറയത്ത്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.