സി.ബി.എസ്.ഇ സ്കൂളുകൾക്കായി കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം
text_fieldsമനാമ: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷന്റെ (സി.ബി.എസ്.ഇ, ന്യൂഡൽഹി) സഹകരണത്തോടെ ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകൾക്കായി കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം സംഘടിപ്പിച്ചു. അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടിക്ക് ഡോ. ബിശ്വജിത്ത് സാഹയും സാമ്പ ദാസും നേതൃത്വം നൽകി.
സി.ബി.എസ്.ഇ ട്രെയിനിങ് ആൻഡ് സ്കിൽസ് ഡയറക്ടർ ഡോ. ബിശ്വജിത് സാഹ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷതവഹിച്ചു. അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, ബഹ്റൈനിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകളിൽനിന്നുള്ള പ്രിൻസിപ്പൽമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അൽ നൂർ ഇന്റർനാഷനൽ സ്കൂൾ സി.ബി.എസ്.ഇ കരിക്കുലം പ്രിൻസിപ്പലും ബഹ്റൈൻ ചാപ്റ്റർ കൺട്രി ട്രെയിനിങ് കോഓർഡിനേറ്ററുമായ മോണിക്ക സേത്തി സ്വാഗതം പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി), ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ്), എന്നിവയടക്കം ചർച്ച ചെയ്തു. മാസ്റ്റർ ട്രെയിനർ സാമ്പ ദാസ് നടത്തിയ ശിൽപശാലയിൽ സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള അധ്യാപകരും പ്രഫഷനലുകളും പങ്കെടുത്തു. കവിതാ നായർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.