പുതുവർഷാഘോഷ ഒരുക്കങ്ങൾ കാപിറ്റൽ ഗവർണറേറ്റ് വിലയിരുത്തി
text_fieldsമനാമ: പുതുവർഷാഘോഷത്തിനുള്ള ഒരുക്കങ്ങൾ കാപിറ്റൽ ഗവർണറേറ്റ് സുരക്ഷ വിഭാഗം വിലയിരുത്തി. കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹ്റൈന്റെ നാഗരിക ഇടം വ്യക്തമാക്കുന്ന തരത്തിൽ പുതുവർഷാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്തു.
ശനിയാഴ്ച രാത്രി മൂന്നിടങ്ങളിലാണ് കരിമരുന്ന് പ്രകടനം ഒരുക്കുന്നത്. ഇവിടേക്ക് സ്വദേശികളും വിദേശികളും അതിഥികളുമായ ധാരാളം ആളുകൾ എത്തുമെന്നാണ് കരുതുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ അതോറിറ്റികളുമായി സഹകരിച്ച് സുരക്ഷ ഉറപ്പാക്കും. ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റിയാണ് മൂന്നിടങ്ങളിൽ കരിമരുന്ന് പ്രദർശനം ഒരുക്കുന്നത്.
അവന്യൂസ് പാർക്ക്, വാട്ടർ ഗാർഡൻ സിറ്റി, ഹാർബർ റോ എന്നിവിടങ്ങളിലാണ് ആഘോഷപരിപാടികൾ ഒരുക്കിയിട്ടുള്ളത്. ഡ്രോൺ ദീപാലങ്കാര പ്രദർശനം, കരിമരുന്ന് പ്രയോഗം, വിവിധ വിനോദ പരിപാടികൾ എന്നിവയാണ് അവന്യൂസ് പാർക്കിൽ ഒരുക്കുക. വാട്ടർ ഗാർഡൻ സിറ്റി, ഹാർബർ റോ എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗവും നടക്കും. മൂന്നിടങ്ങളിലും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് പഴുതടച്ച സംവിധാനങ്ങളാണുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.