ഫ്രന്റ്സ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കാപിറ്റൽ ഗവർണറേറ്റിന്റെ സഹായം
text_fieldsമനാമ: റമദാൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റ് വർഷങ്ങളായി നൽകി വരുന്ന റമദാൻ സഹായപദ്ധതിയുടെ ഭാഗമായി ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന് റമദാൻ കിറ്റുകൾ നൽകി. കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ റാഷിദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നൽകി വരുന്ന കിറ്റുകൾ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ ഏറ്റുവാങ്ങി.
സമൂഹത്തിലെ അശരണരെയും പ്രയാസം അനുഭവിക്കുന്നവരെയും സഹായിക്കുന്ന വിവിധ ജീവകാരുണ്യ - സേവനപ്രവർത്തങ്ങളാണ് ഫ്രന്റ്സിന്റെ കീഴിൽ നടന്നുവരുന്നത്. റമദാൻ ചാരിറ്റി കിറ്റുകൾ നൽകിയ കാപിറ്റൽ ഗവർണറേറ്റിന് ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, കേന്ദ്രസമിതി അംഗം ജാസിർ പി.പി, മുഹമ്മദലി മലപ്പുറം, സമീർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.