കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു
text_fieldsമനാമ: ഫുട്ബാൾ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങവേ കാർ മരത്തിലിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. കന്യാകുമാരി സ്വദേശി തിയോഡോർ സ്റ്റഡ് (45) ആണ് മരിച്ചത്. അറേബ്യൻ മറീനാസ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഗലാലിയിൽ കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
തുടർന്ന് ഇദ്ദേഹം കളി മതിയാക്കി സ്വന്തം വാഹനത്തിൽ ഹിദ്ദിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നതോടെ സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് കാർ റോഡരികിലെ ചെറിയ ഇൗന്തപ്പനയിൽ ഇടിച്ചത് കണ്ടത്. ഉടൻ ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: മെർളിൻ. രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.