വാഹനാപകടം: മൂന്ന് യുവാക്കൾ മരിച്ചു
text_fieldsമനാമ: വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. വെളുപ്പിന് രണ്ട് മണിയോടെ അഞ്ച് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അടുത്തുണ്ടായിരുന്ന കെട്ടിടത്തിന്റെ ഭിത്തിയിലിടിച്ചാണ് അപകടം. ഹിദ്ദ് പ്രദേശവാസികളായ മൂന്ന് യുവാക്കൾ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ട് പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.
ഈസ ടൗണിൽ നിന്നും സഹ്ലയിലേക്ക് വരുകയായിരുന്ന വാഹനം ജിദ്ഹഫ്സിലെ അബ്ദുൽകരീം റൗണ്ട് എബൗട്ടിന് സമീപമുള്ള സിഗ്നലിന് ശേഷം വലതു ഭാഗത്തേക്ക് തെന്നി മാറുകയും അടുത്തുണ്ടായിരുന്ന കെട്ടിടത്തിന്റെ ഭിത്തിയിലിടിച്ച് തകരുകയുമായിരുന്നു.
സിവിൽ ഡിഫൻസ്, ട്രാഫിക് പൊലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.