Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​ര​മ​ൽ ചോ​ക്ല​റ്റ്...

കാ​ര​മ​ൽ ചോ​ക്ല​റ്റ് പു​ഡി​ങ്

text_fields
bookmark_border
കാ​ര​മ​ൽ ചോ​ക്ല​റ്റ് പു​ഡി​ങ്
cancel

ചേരുവകൾ
കാ​ര​മ​ൽ സോ​സ് ത​യാ​റാ​ക്കു​ന്ന​തി​ന്
പ​ഞ്ച​സാ​ര - 3 ടേ​ബ്ൾ സ്പൂ​ൺ, വെ​ള്ളം -1 ടേ​ബ്ൾ സ്പൂ​ൺ
പുഡിങ് തയാറാക്കുന്നതിന്
പ​ഞ്ച​സാ​ര- കാ​ൽ ക​പ്പ്
മു​ട്ട-​ര​ണ്ട്
പാ​ൽ-​ഒ​രു ക​പ്പ്
കൊ​ക്കോ പൗ​ഡ​ർ -2 ടേ​ബ്ൾ സ്പൂ​ൺ
ബ്രെ​ഡ്-2 (അ​രി​ക് ക​ള​ഞ്ഞ​ത്)

ത​യാ​റാ​ക്കു​ന്ന വി​ധം

• കാ​ര​മ​ൽ സോ​സ് ത​യാ​റാ​ക്കു​ന്ന​തി​ന്

പാ​നി​ൽ പ​ഞ്ച​സാ​ര​യും വെ​ള്ള​വും ചേ​ർ​ത്ത് സ്റ്റൗ​വി​ൽ​വെ​ച്ച് പ​ഞ്ച​സാ​ര ബ്രൗ​ൺ നി​റ​മാ​കു​ന്ന​തു​വ​രെ ചൂ​ടാ​ക്കു​ക. ശേ​ഷം ഏ​തു പാ​ത്ര​ത്തി​ലാ​ണോ പു​ഡി​ങ് സെ​റ്റാ​ക്കു​ന്ന​ത് അ​തി​ന​ക​ത്തേ​ക്ക് ഒ​ഴി​ച്ച് മാ​റ്റി​വെ​ക്കു​ക.

• പുഡിങ് തയാറാക്കുന്നതിന്

മി​ക്സി ജാ​റി​ൽ എ​ല്ലാം​കൂ​ടി ചേ​ർ​ത്ത് അ​ടി​ച്ചെ​ടു​ത്ത്, അ​രി​ച്ച്, മാ​റ്റി​വെ​ച്ച കാ​ര​മ​ൽ സോ​സ് പാ​ത്ര​ത്തി​ലേ​ക്ക് ഒ​ഴി​ച്ച് 25 മി​നി​റ്റ് ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. ഒ​രു മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ന​ക​ത്ത് വെ​ക്കു​ക. ശേ​ഷം അ​രി​ക് വി​ടു​വി​പ്പി​ച്ച് മ​റ്റൊ​രു പാ​ത്ര​ത്തി​ലേ​ക്ക് ക​മി​ഴ്ത്തി ത​ട്ടു​ക. കാ​ര​മ​ൽ ചോ​ക്ല​റ്റ് പു​ഡി​ങ് ത​യാ​ർ.

ബ്ലെ​യ്‌​സി ബി​ജോ​യ്‌


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Caramel Chocolate Pudding
Next Story