കാർബൺ രഹിത ലക്ഷ്യത്തിലേക്ക് കൂട്ടായ ശ്രമം വേണം -മന്ത്രി
text_fieldsമനാമ: കാലാവസ്ഥ സുരക്ഷ കൈവരിക്കുന്നതിനുള്ള ഉത്തരവാദിത്തം പങ്കുവെക്കുന്നതിലൂടെ സീറോ ന്യൂട്രാലിറ്റി കൈവരിക്കാൻ കഴിയുമെന്ന് എണ്ണ, പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന പറഞ്ഞു. വരും ഘട്ടങ്ങളിൽ കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.പി.എം ടെർമിനൽസ് ബഹ്റൈൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിസ്ഥിതി സംരക്ഷിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും കാർബൺ ബഹിർഗമനം കുറക്കുന്നതിനും ആവിഷ്കരിച്ചിട്ടുള്ള നടപടികൾ ടെർമിനൽ പ്രതിനിധികൾ മന്ത്രിയോട് വിശദീകരിച്ചു.
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള 26ാമത് യുനൈറ്റഡ് നേഷൻസ് ഫ്രേംവർക്ക് കൺവെൻഷനിലെ ബഹ്റൈന്റെ പ്രതിബദ്ധത നിറവേറ്റുന്നതിന് സർക്കാർ സ്ഥാപനങ്ങളും വ്യവസായ, സാമ്പത്തിക മേഖലകളും തമ്മിൽ സഹകരണം ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.