കരിയർ ഗൈഡൻസ് ക്ലാസ്
text_fieldsമനാമ: പുതിയ കാലഘട്ടത്തിൽ എങ്ങനെയാണ് കുട്ടികളുടെ അഭിരുചി തിരിച്ചറിയേണ്ടതെന്നും ഉപരി പഠനവും ജോലി സാധ്യതകളും തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കണമെന്നും, വിശദീകരിക്കുന്ന ക്ലാസ് ‘ലക്ഷ്യം 2023’ എന്ന പേരിൽ വോയ്സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് നയിച്ച ക്ലാസിൽ പ്രവാസികളായവരും നാട്ടിൽനിന്നുള്ളവരും അടക്കം നിരവധി രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു.
വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം സംസാരിച്ചു. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി ജിജു വർഗീസ് പരിപാടി നിയന്ത്രിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ലിബിൻ, അജിത് എന്നിവർ ക്ലാസ് കോഓഡിനേറ്റ് ചെയ്തു. ട്രഷറർ ഗിരീഷ് കുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.