കരിയർ ഗൈഡൻസ് ക്ലാസ്
text_fieldsകരിയർ ഗൈഡൻസ് ക്ലാസിൽ ജോസി തോമസ് സംസാരിക്കുന്നു
മനാമ: ലോക വനിതാ ദിനത്തിന്റെയും മുഹറഖ് മേഖല ഉത്സവ് 2025 ന്റെയും ഭാഗമായി മുഹറഖ് മേഖല വനിതാ വേദി പ്രതിഭ സെന്ററിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. മേഖല വനിതാ വേദി കൺവീനർ സജിത സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല കമ്മിറ്റി അംഗം ഷീല ശശി അധ്യക്ഷത വഹിച്ചു. കേന്ദ്ര വനിതാ വേദി ട്രഷറർ സുജിത രാജൻ, മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകരൻ എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു.
അറിയപ്പെടുന്ന കരിയർ ഗൈഡൻസ് കൗൺസലറും ജേണലിസ്റ്റുമായ ജോസി തോമസ് ആണ് കരിയർ ഗൈഡൻസിനെക്കുറിച്ചുള്ള ക്ലാസ് നടത്തിയത്. പത്താംക്ലാസും പ്ലസ് ടുവും കഴിഞ്ഞ വിദ്യാർഥികൾക്കുള്ള വിവിധ ഉപരിപഠന സാധ്യതകളെക്കുറിച്ചും, വിവിധങ്ങളായ കോഴ്സുകൾ, അവക്കുവേണ്ട എൻട്രൻസ് എക്സാം, കോഴ്സുകൾ ഉള്ള പ്രധാനപ്പെട്ട കോളജുകൾ, വിദേശ പഠന സാധ്യതകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്നിവ വളരെ വിശദമായി തന്നെ ജോസി തോമസ് തന്റെ അമ്പത് മിനിറ്റോളം നീണ്ട പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയും നൽകുകയുണ്ടായി.
മുതിർന്നവരും കുട്ടികളും ഉൾപ്പെടെ എൺപത്തഞ്ചോളം പേർ ഈ ക്ലാസിൽ പങ്കെടുക്കുകയുണ്ടായി. ജോസി തോമസിന് വനിതാവേദിയുടെ ഉപഹാരം മേഖല സെക്രട്ടറി ബിനു കരുണാകരൻ കൈമാറി. മേഖല വനിതാവേദി ജോ. കൺവീനർ ഹർഷ ബബീഷ് നന്ദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.