ഉന്മൂലനം ചെയ്യപ്പെടേണ്ട ജാതീയത
text_fieldsകേരള ദേവസ്വം മന്ത്രിക്ക് ജാതിവിവേചനം നേരിട്ടത്, വിദ്യാസമ്പന്നർ എന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികൾക്ക് ചങ്കിനേറ്റ കുത്താണ്. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര വർഷമായിട്ടുപോലും ജാതീയതയുടെ വിത്തുകൾ ഇനിയും മുളച്ചു പൊങ്ങുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇന്ന് ഇന്ത്യയിൽ സർക്കാർ മേഖലകളിലും ദേവസ്വങ്ങളിലും ജുഡീഷ്യറിയിലും രാഷ്ട്രീയത്തിലുമെല്ലാം സവർണ മേധാവിത്വം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.
സനാതന ധർമക്കാർ എന്ന് സ്വയം അംഗീകരിക്കുന്ന നാം മറ്റു പിന്നാക്ക ജാതികളെ അംഗീകരിക്കുന്നില്ല എന്നതാണ് ഉദയനിധി സ്റ്റാലിൻ ചൂണ്ടിക്കാട്ടിയത്. കേന്ദ്രസർക്കാർ ജാതീയ സെൻസസിൽനിന്ന് പിന്നാക്കം നിൽക്കുന്നത് സവർണരെ പിണക്കേണ്ടതില്ല എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്. അതുകൊണ്ട് ഇന്ത്യയിലെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം സവർണ-പിന്നാക്ക ജാതി സമവാക്യങ്ങളുടെ അന്തരം കുറക്കുക എന്നുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.