സി.ബി.എസ്.ഇ പത്ത്, 12: ബഹ്റൈനിലെ സ്കൂളുകൾക്ക് മികച്ച വിജയം
text_fieldsമനാമ: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകളിൽ മികച്ച വിജയവുമായി ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകൾ. നൂറുശതമാനം വിജയമാണ് മിക്ക സ്കൂളുകൾ നേടിയിരിക്കുന്നത്. നിരവധി കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. നല്ലൊരു ശതമാനം വിദ്യാർഥികളും എ വൺ നേടിയാണ് വിജയിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും രക്ഷിതാക്കളും അഭിനന്ദിച്ചു.
12 ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂളിന് 93 ശതമാനം വിജയമുണ്ടായി. 653 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 97.4 ശതമാനം മാർക്ക് നേടിയ വീണ കിഴക്കേതിലാണ് സ്കൂളിലെ ടോപ്പർ. 96.8 ശതമാനം നേടിയ അഞ്ജലി ഷമീർ രണ്ടാം സ്ഥാനത്തെത്തി. 96.6 ശതമാനം നേടിയ സാനിയ സൂസൻ ജോൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 20 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ ലഭിച്ചു.
ന്യൂ മില്ലേനിയം സ്കൂളിലെ ലക്ഷ്മി മേഘന കേശനപള്ളി 98.6% മാർക്കോടെ സ്കൂൾ ടോപ്പറായി. സയൻസ് സ്ട്രീമിലും ഉയർന്ന മാർക്ക് ലക്ഷ്മി മേഘന കേശനപള്ളിക്കാണ്. ആദിത്യ സുന്ദരം 97.8% മാർക്കോടെ കോമേഴ്സ് സ്ട്രീമിലെ ടോപ്പറും സ്കൂളിലെ രണ്ടാം സ്ഥാനക്കാരനുമായി. വിവിയൻ മേഴ്സി ഷാജു 97.6 ശതമാനവുമായി സ്കൂളിൽ മൂന്നാം സ്ഥാനത്തെത്തി. പൂർണശ്രീ സുരഷെട്ടി രാജു 94% മാർക്കുമായി ഹ്യുമാനിറ്റീസ് സ്ട്രീമിൽ ഒന്നാമതെത്തി.
12ാം ക്ലാസ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂൾ 99 ശതമാനം വിജയം നേടി. സയൻസ് സ്ട്രീമിൽ 95.4% നേടി ആര്യൻ യാദവ് ഒന്നാം സ്ഥാനത്തെത്തി, 94 ശതമാനവുമായി സാറ അഫ്താബ് രണ്ടാം സ്ഥാനവും 93.8 ശതമാനവുമായി സഫ്വാൻ സയീദ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കൊമേഴ്സ് സ്ട്രീമിൽ, 93.8% നേടിയ അഫ്രാസ് താജാണ് ഒന്നാമത്. 93 ശതമാനവുമായി ഡോൺ ജോൺ സാം രണ്ടാം സ്ഥാനവും 89.8 ശതമാനവുമായി സച്ചിൻ സാബു കോര മൂന്നാം സ്ഥാനവും നേടി.
അൽ നൂർ ഇന്റർനാഷനൽ സ്കൂൾ 12ാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടി. സയൻസ് സ്ട്രീമിൽ 93.6% മാർക്കോടെ ഒന്നാമതെത്തിയ ഇലക്കിയ നെഹ്റു സ്കൂൾ ടോപ്പറുമായി. 90.2 ശതമാനവുമായി അദ്വൈത് സിബുവും 89.8% മാർക്കുമായി ഇമാൻ മുഹമ്മദ് ഹബീബും രണ്ടും മൂന്നും സ്ഥാനം നേടി.
ഇബ്ൻ ഐൽ ഹൈതം ഇസ്ലാമിക് സ്കൂളിൽ 12 ാം ക്ലാസിൽ സയൻസ് സ്ട്രീമിൽ അഫ്ഹാം ഹലീമ 95 ശതമാനം മാർക്കുമായി ഒന്നാമതെത്തി. 87 ശതമാനം മാർക്കുമായി റിൻസ സൈനബ് രണ്ടാമതെത്തി. കോമേഴ്സിൽ 90 ശതമാനം മാർക്കോടെ ഖദീജ ഷൗക്കത്ത് ഒന്നാമതെത്തിയപ്പോൾ 88.8 ശതമാനം മാർക്കുമായി മൗസ ഐഷ യൂസുഫ് രണ്ടാമതെത്തി.
പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ ഇന്ത്യൻ സ്കൂളിന് 99.5% വിജയം. 98.2% നേടി കൃഷ്ണ രാജീവ് വെള്ളിക്കോത്ത് ഒന്നാമതെത്തി. 97.6% നേടി തീർഥ ഹരീഷ് രണ്ടാം സ്ഥാനത്തും 97.4 ശതമാനം നേടി അഭിനവ് വിനു മൂന്നാം സ്ഥാനത്തുമെത്തി. 32 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും ‘എ’ ഗ്രേഡ് ലഭിച്ചു. ആകെ 759 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
പത്താം ക്ലാസ് പരീക്ഷയിൽ ഇബ്ൻ ഐൽ ഹൈതം ഇസ്ലാമിക് സ്കൂൾ നൂറു ശതമാനം വിജയം നേടി. 97.2 ശതമാനം മാർക്കോടെ ഫാത്തിമ ഹന ഒന്നാമതെത്തി. 96.2 ശതമാനം മാർക്കുമായി ബിസ്മി അഷറഫും ലിയ റുഖിയയും രണ്ടാം സ്ഥാനം പങ്കിട്ടു. 93.4 ശതമാനം മാർക്കോടെ റീഹ ഫാത്തിമ മൂന്നാമതെത്തി.
ന്യൂ ഇന്ത്യൻ സ്കൂൾ 100 ശതമാനം വിജയം നേടി. 103 ഡിസ്റ്റിങ്ഷനുകൾ ഉൾപ്പെടെ 157 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസ് നേടി. 96.8% മാർക്കോടെ സറീന ആൻ റെജി സ്കൂൾ ടോപ്പറായി.
96.6 ശതമാനവുമായി ഗായത്രി ആർ അരുൺ രണ്ടാമതെത്തി. തൃഷ വിപുൽ ഭായ് ടാങ്കും 96.2 ശതമാനവുമായി മൂന്നാം സ്ഥാനവും നേടി.
പത്താം ക്ലാസ് പരീക്ഷയിൽ അൽ നൂർ ഇന്റർനാഷനൽ സ്കൂൾ 100 ശതമാനം വിജയം നേടി. 94.6 ശതമാനം മാർക്കോടെ അദ്വൈത് ജോബി ഒന്നാമതായി. 93.6 ശതമാനം നേടി അദീൽ അബ്ദുറഹ്മാൻ സുനീറും ആയുഷ് അഗർവാളും രണ്ടാം സ്ഥാനം പങ്കിട്ടു. 93 ശതമാനവുമായി റിഹ സുൽത്താന അൻവർ മൂന്നാമതുമെത്തി.
ന്യൂ മില്ലേനിയം സ്കൂൾ പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം നേടി. ശിവാനി സത്യസായി ശ്രീ നാഗ വെമ്പറളയും നന്ദന ചിപ്പി വിജയനും 97.8% നേടി ഒന്നാംസ്ഥാനം പങ്കിട്ടു. ധ്രുവി ജതിൻ കരിയ 97.6%, മാർക്കോടെ രണ്ടാമതും വാൻഷി ഷാ 97% നേടി മൂന്നാമതുമെത്തി.
12ാം ക്ലാസ് പരീക്ഷയിൽ ഏഷ്യൻ സ്കൂളിൽ അനിരുദ്ധ് ചെറിയച്ചനാശേരി ബിജയ് സയൻസ് സ്ട്രീമിൽ 99.2 ശതമാനം നേടി ഒന്നാം സ്ഥാനത്തെത്തി. 96.6 ശതമാനം മാർക്കോടെ സാജ് ചൗധരി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഖീൽ അബ്ദുൽ ഖാദറും ശ്രീ ഹംസിനി ബാലമുരുകനും 95 ശതമാനം നേടി മൂന്നാം സ്ഥാനം പങ്കിട്ടു. അഖീൽ അബ്ദുൽഖാദർ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടിയിട്ടുണ്ട്. 12 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.
പത്താം ക്ലാസ് പരീക്ഷയിൽ ഏഷ്യൻ സ്കൂൾ 100 ശതമാനം വിജയം നേടി. 97.8 ശതമാനം മാർക്ക് നേടിയ രക്ഷ രാജേഷ് മെൻഡനാണ് സ്കൂൾ ടോപ്പർ. 96.8 ശതമാനം നേടിയ ലയ ബഥിനി രണ്ടാമതെത്തി. 96.6 ശതമാനം നേടി നിയതി ശരത് ഷെട്ടി മൂന്നാമതെത്തി.
പരീക്ഷഫലം നേരത്തെ പുറത്തുവന്നത് ആശ്വാസകരം:
സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് ഫലങ്ങൾ നേരത്തെ പ്രഖ്യാപിച്ചത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസകരമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഫലം നേരത്തെ പ്രഖ്യാപിച്ചത് കേരളമടക്കമുള്ള സ്ഥലങ്ങളിൽ തുടർപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഗുണം ചെയ്യും. മുൻവർഷങ്ങളൊക്കെ കേരളത്തിലെ പ്ലസ് വൺ നടപടികൾ കഴിഞ്ഞ ശേഷമായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്. ഇത് കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന പലർക്കും തിരിച്ചടിയായിരുന്നു. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പ്ലസ് വൺ അപേക്ഷക്കായി തീയതി നൽകാറുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഗുണം ചെയ്യാറില്ല. ഇഷ്ടപ്പെട്ട സ്കൂളുകളും സ്ട്രീമുകളും കിട്ടില്ല എന്നതുതന്നെ കാരണം. പിന്നീട് നല്ല ഫീസ് നൽകി സ്വകാര്യ സ്ഥാപനങ്ങളെയും മറ്റും ആശ്രയിക്കുകയാണ് മാർഗം. ഏതായാലും പരീക്ഷഫലം വന്നതോടെ തുടർവിദ്യാഭ്യാസത്തിന് അപേക്ഷ നൽകാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.ഫെബ്രുവരി 15 മുതൽ ഏപ്രിൽ അഞ്ചുവരെയാണ് 12ാം ക്ലാസ് പരീക്ഷ നടന്നത്. 2024ലെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2024 ഫെബ്രുവരി 15ന് ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.