സി.ബി.എസ്. ഇ. 12: ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിന് 100 ശതമാനം വിജയം
text_fieldsമനാമ: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ നടത്തിയ ഓൾ ഇന്ത്യ സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (ക്ലാസ് XII) ൽ ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിന് നൂറുശതമാനം വിജയം.പരീക്ഷയെഴുതിയ 87 കുട്ടികളും വിജയിച്ചു.
സയൻസ് സ്ട്രീമിൽ 95.20 ശതമാനം നേടിയ ഗായത്രി ശശിധരൻ ഒന്നാം സ്ഥാനവും 94.40 ശതമാനം മാസ്റ്റർ അലോക് ആബിദ് മേലേത്തട്ടിൽ രണ്ടാം സ്ഥാനവും നേടി.94.20 ശതമാനം മായി അമീറ സയ്യിദ് മുഹമ്മദ് ലോക്മാൻ മൂന്നാം സ്ഥാനത്തെത്തി.
കോമേഴ്സ് സ്ട്രീമിൽ ഷിഫാ മൻസൂർ 96.20 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും 94 ശതമാനം നേടി മുഹമ്മദ് നഹിദ് ഒമർ ഫാറൂഖ് രണ്ടാം സ്ഥാനവും 93.60 ശതമാനം നേടി ഫാത്തിമ അർഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ ഷക്കീൽ അഹ്മദ് ആസ്മി, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യബ് എന്നിവർ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ജീവനക്കാരെയും അഭിനന്ദിച്ചു.
സബ്ജക്ട് ടോപ്പർമാർ
ഇംഗ്ലീഷ്: ഗായത്രി ശശിധരൻ - 99 ശതമാനം,അമീറ സയ്യിദ് മുഹമ്മദ് ലോക്മാൻ - 99 ശതമാനം
ഫിസിക്സ്: അമീറ സയ്യിദ് മുഹമ്മദ് ലോക്മാൻ - 94 ശതമാനം
കെമിസ്ട്രി: ബുഷ്റ റഹ്മാൻ - 96 ശതമാനം
ബയോളജി: ഗായത്രി ശശിധരൻ - 98 ശതമാനം
ഗണിതം: അമീർ അലോക് ആബിദ് മേലേത്തട്ടിൽ - 95ശതമാനം
കമ്പ്യൂട്ടർ സയൻസ്: അമീർ അലോക് ആബിദ് മേലേത്തട്ടിൽ - 99 ശതമാനം
എക്കണോമിക്സ്: ഷിഫ മൻസൂർ - 97 ശതമാനം
ബിസിനസ് സ്റ്റഡീസ്: ഷിഫ മൻസൂർ - 95 ശതമാനം,നൈന ഫാത്തിമ - 95ശതമാനം,ജോബിൾ ജോർജ് - 95ശതമാനം
അക്കൗണ്ടൻസി:ഷിഫ മൻസൂർ - 95ശതമാനം,നൈന ഫാത്തിമ - 95ശതമാനം,ഫാത്തിമ അർഷാദ് - 95ശതമാനം
അപ്ലൈഡ് മാത്തമാറ്റിക്സ്:ഫാത്തിമ അർഷാദ് - 93ശതമാനം
ഇൻഫോർമാറ്റിക്സ് പ്രാക്ടീസ്:മുഹമ്മദ് നഹിദ് ഒമർ ഫാറൂഖ് - 100ശതമാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.